ന്യൂദെൽഹി:ഹിന്ദുമതവുമായോ സനാതനധർമ്മവുമായോ തനിക്ക് ബന്ധമില്ലെന്ന് കെജ്രിവാൾ തെളിയിക്കുകയാണെന്ന് ബിജെപി നേതാവ് മനോജ് വാരി എം പി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനയിൽ ഞാൻ ഒട്ടും ആശ്ചര്യപ്പെടുന്നില്ല, കാരണം തിരഞ്ഞെടുപ്പുകാലത്ത് മാത്രം കാണുന്ന ഒരു ചുനാവി ഹിന്ദുവാണ് അദ്ദേഹം. അരവിന്ദ് കെജ്രിവാൾ ഒരു വിധർമ്മിയാണെന്ന് മനോജ് തിവാരി ആരോപിച്ചു, അദ്ദേഹം ഇന്നലെ അദ്ദേഹത്തെ തന്നെ തുറന്നുകാട്ടുകയായിരുന്നു. ഹിന്ദുമതവുമായോ സനാതന ധർമ്മവുമായോ ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. രാമായണത്തിലെ സ്വർണ്ണമാനിനെ കുറിച്ച് ലോകത്തിന് നന്നായി അറിയാം, അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഈ പ്രസ്താവന ഹിന്ദുമത ഗ്രന്ഥങ്ങളെ കുറിച്ചുള്ള അജ്ഞതയെ പ്രതിബലിപ്പിക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിനായി കെജ്രിവാൾ രാമായണത്തെ വളച്ചെടുക്കുകയാണ്.
കഴിഞ്ഞദിവസം ചേരി നിവാസികൾക്ക് മുന്നറിയിപ്പ് നൽകാനെന്ന പേരിൽ നടത്തിയ പ്രസംഗത്തിലാണ് രാവണൻ സ്വർണ്ണ മാനിന്റെ രൂപത്തിൽ വന്ന് സീതയെ തട്ടിക്കൊണ്ടുപോയെന്ന് കെജ്രിവാൾ പറഞ്ഞത്. ബിജെപി ആ സ്വർണ്ണമാനിനെ പോലെയാണെന്നും അവരുടെ കെണിയിൽ വീഴരുതെന്നും കെജ്രിവാൾ പറഞ്ഞിരുന്നു. മാരിചൻ എന്നതിന് പകരം രാവണൻ എന്ന് തെറ്റായാണ് കെജ്രിവാൾ പ്രസംഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: