തിരുവനന്തപുരം : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, ജനുവരി 26-ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ‘റിപ്പബ്ലിക് ഡേ അറ്റ് ഹോം ‘ ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് 12 വിശിഷ്ടാതിഥികള്‍ക്ക് ക്ഷണം ലഭിച്ചു. ജ്യോതിര്‍ഗമയ ഫൗണ്ടേഷന്റെ സ്ഥാപക ടിഫാനി ബ്രാര്‍, ഇന്ത്യന്‍ മര്‍ച്ചന്റ് നേവിയുടെ ആദ്യ വനിതാ ക്യാപ്റ്റനായ ക്യാപ്റ്റന്‍ രാധിക മേനോന്, സര്‍വശ്രേഷ്ഠ് ദിവ്യാംഗ്ജന് ദേശീയ അവാര്‍ഡ് നേടിയ അനന്യ ബിജേഷ്, മന്‍കീ ബാത്തില്‍ പരാമര്‍ശിക്കപ്പെട്ട തേജ വി പി, സുബ്രമണ്യന്‍ മലയത്തൊടി, ചലച്ചിത്രകാരനും അനിമേറ്ററുമായ ഹരിനാരായണന് രാജീവ്, ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. വി നാരായണന്, വിഎസ്എസ്എസ്സി ഡയറക്ടര്‍ ഉണ്ണികൃഷ്ണന് എസ്, മുന്‍ ഇന്ത്യന്‍ ഹോക്കി താരം പി ആര് ശ്രീജേഷ്, മനോരമ ഓണ്‍ലൈന്‍ സി ഇ ഒ മറിയം മാമ്മന്‍ മാത്യു, മുന്‍ രാജ്യസഭാംഗം ശ്രേയാംസ് കുമാര്‍, ജവഹര്‍ നവോദയ വിദ്യാലയ പ്രിന്‍സിപ്പല്‍ ഡോ. രത്നാകരന് കെ ഒ എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: