കൊച്ചി: വാഹനാപകടങ്ങളില്‍ മരിക്കുന്ന ക്രൈസ്തവ സന്യസ്തര്‍ക്കുള്ള നഷ്ടപരിഹാരത്തിനുള്ള അവകാശം അടുത്ത ബന്ധുക്കള്‍ക്കാണെന്നും രൂപതയ്ക്കല്ലെന്നും ഹൈക്കോടതി. കട്ടപ്പനയ്ക്ക് സമീപം ബൈക്കില്‍ ലോറിയിടിച്ച് ഫാ. ടോം കളത്തില്‍ എന്ന വികാരി മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം അനുവദിക്കുന്നത് സംബന്ധിച്ച് കേസിലാണ് ജസ്റ്റിസ് സി പ്രദീപ് കുമാറിന്റെ ഉത്തരവ്. കോട്ടയം സെന്റ് ജോസഫ് കപ്പുച്ചിന്‍ പ്രൊവിന്സിലേറ്റ് തൊടുപുഴ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലില്‍ നല്കിയ ഹര്‍ജിയില്‍ 1319000 രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ഇതിനെതിരെ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി നല്കിയ അപ്പീലിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതിയുടെ ഉള്‍പ്പെടെ മുന്‍കാല വിധികള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: