ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍. വെടി നിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ സ്ഥിരീകരിച്ചു. പതിനഞ്ച് മാസം നീണ്ട യുദ്ധത്തിനാണ് ഒടുക്കം അന്ത്യം കുറിച്ചിരിക്കുന്നത്.
ഇസ്രയേൽ പ്രാദേശിക സമയം 11.15നായിരുന്നു വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ബന്ദികളുടെ പട്ടിക കൈമാറാത്തതിനാൽ വെടിനിർത്തൽ കരാർ നിർത്തി വെക്കാൻ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദ്ദേശം നൽകിയിരുന്നു.
ബന്ദികളാക്കിയ റോമി ഗോണൻ, എമിലി ദമാരി, ഡോറൺ സ്റ്റെയിൻബ്രച്ചർ എന്നിവരെ ഇന്ന് വിട്ടയക്കുമെന്ന് ഹമാസ് പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. എന്നാൽ പട്ടികയിലെ പേരുകൾ ലഭിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്.
വിശദാംശങ്ങൾ പരിശോധിച്ച് വരുന്നതായി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: