പാലക്കാട്: കേരളത്തെ ലഹരിയില്‍ മുക്കാന്‍ ലക്ഷ്യംവച്ച്, മദ്യനിര്‍മാണത്തിനും കച്ചവടത്തിനുമൊരുങ്ങി പിണറായി സര്‍ക്കാര്‍. പാലക്കാട് കഞ്ചിക്കോട് ബ്രൂവറി അനുവദിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തം.
എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ ബോട്ടിലിങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ തുടങ്ങുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയും പരിസ്ഥിതി പഠനം ഇല്ലാതെയുമെന്നും ആരോപണം. മധ്യപ്രദേശിലെ ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈ. ലിമി. കമ്പനിക്ക് കഞ്ചിക്കോട് ബ്രൂവറി പ്ലാന്റ് അനുവദിച്ചതിന് പിന്നില്‍ വന്‍അഴിമതി ആരോപണവും. ടെണ്ടര്‍ ക്ഷണിക്കാതെ അനുവാദം നല്‍കിയത് സിപിഎമ്മിന് പണമുണ്ടാക്കാനെന്നും ആക്ഷേപം.
2022ല്‍ ബ്രൂവറി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറിയിരുന്നു. അന്ന് ബ്രൂവറി അനുവദിക്കാന്‍ അനുമതി കൊടുത്തതിനെതിരേ ജനങ്ങള്‍ പ്രതിഷേധിച്ച സ്ഥലത്താണ് ഇപ്പോള്‍ വീണ്ടും അനുമതി കൊടുത്തിരിക്കുന്നത്. മദ്യനിര്‍മാണ കമ്പനി വന്‍തോതില്‍ ഭൂഗര്ഭജലമൂറ്റുമെന്നും പരിസരവാസികള്‍ക്ക് കുടിവെള്ളം മുട്ടുമെന്നും ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: