തിരുവനന്തപുരം: വൈദ്യുതി മേഖലയിലെ അപകടങ്ങള്‍ കുറയ്ക്കാന്‍ സാങ്കേതികമായി അറിവുള്ളവരെ നിയമിക്കണമെന്ന കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിര്‍ദ്ദേശം നടപ്പാക്കാന്‍ കെഎസ്ഇബി. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത പത്താം ക്ലാസും ഐടിഐയുമായി നിജപ്പെടുത്തും. ഇതിനായി സ്പെഷ്യല്‍ റൂള്‍ തയ്യാറായി. പിഎസ്സിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇത് നിലവില്‍ വരും . പത്താം ക്ലാസില്‍ തോറ്റവരെ മസ്ദൂര്‍ തസ്തികയില്‍ നിയമിക്കുന്ന രീതിക്ക് ഇതോടെ മാറ്റം വരും. ഇവര്‍ പ്രമോഷന് ലഭിച്ച ലൈന്മാന് മുതല്‍ എന്‍ജിനീയര്‍ വരെ ആകുന്ന സാഹചര്യമാണ് നിലവിലുള്ളത്. തസ്തികകളുടെ എണ്ണം കുറയ്ക്കാനും ശുപാര്‍ശയുണ്ട്. സര്‍വീസ് പരിഗണിച്ച് 3 ഗ്രേഡ് പ്രമോഷന് ഉറപ്പാക്കും. ജീവനക്കാരെ കൂടുതല്‍ ഫലപ്രദമായി വിന്യസിക്കാനും സമാന തസ്തികയിലുള്ളവര്‍ക്ക് ജോലി വിഭജിച്ചു നല്‍കാനും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: