തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയായി. മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. വിശദമായ പരിശോധനകൾക്ക് ശേഷമെ സ്വാഭാവികമാണോ അസ്വാഭാവികമാണോയെന്ന് ഉറപ്പിക്കാൻ സാധിക്കുള്ളൂവെന്ന് ഫോറൻസിക്ക് സംഘം വ്യക്തമാക്കി.
വിശദ പരിശോധനയ്ക്കായി ആന്തരിക അവയവങ്ങളുടെ സാംപിളുകൾ രാസപരിശോധനയ്ക്ക് അയച്ചു. ഗോപൻ സ്വാമിയുടെ മൃതദേഹം വെള്ളിയാഴ്ച വീട്ടുവളപ്പിൽ 3.30യ്ക്ക് സംസ്കരിക്കും. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിലേക്ക് മൃതദേഹം മാറ്റി .കനത്ത പോലീസ് സുരക്ഷയും ആശുപത്രിയില്‍ ഏര്‍പ്പെടുത്തി. ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.
വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ. സമാധികുടീരം പൊളിക്കുന്നതിനെതിരെ ഗോപന് സ്വാമിയുടെ ഭാര്യ സുലോചന, മക്കളായ സനന്ദന്‍, രാജസേനന് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ പൊളിക്കൽ നടപടികളുമായി അധികൃതർ മുന്നോട്ട് പോയത്.
വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഗോപന്‍സ്വാമിയുടെ സമാധി കുടീരം പൊളിച്ചുതുടങ്ങിയത്. സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: