കോഴിക്കോട് : മുസ്ലീം ലീഗ് നേതൃത്വവും സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയും സമവായത്തിലെത്താന്‍ നടത്തിയ ചര്‍ച്ച പൊളിഞ്ഞു. സമസ്ത നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ പ്രതികരണം തീരുമാനത്തിന് അനുസൃതമായിരുന്നില്ലെന്ന്് സാദിക് അലി തങ്ങള്‍ വ്യക്തമാക്കി.
സാദിക് അലി തങ്ങളോട് ഖേദം പ്രകടിപ്പിച്ചവര്‍ അത് മാധ്യമങ്ങളോട് മറച്ചു വെച്ചത് ചര്‍ച്ചയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അതൃപ്തി ലീഗ് നേതൃത്വം സമസ്ത അധ്യക്ഷനെ നേരിട്ടറിയിച്ചിട്ടുണ്ട്.
സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ സാന്നിധ്യത്തിലാണ് ലീഗ് നേതൃത്വവുമായി സമസ്തയിലെ ലീഗ് വിരുദ്ധര്‍ ചര്‍ച്ച നടത്തിയത്.
പാണക്കാട് തങ്ങളുമായി ചര്‍ച്ചക്ക് എത്തിയ നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചത് മാധ്യമങ്ങളോട് പറയണം എന്ന ധാരണ ഉണ്ടായിരുന്നു.എന്നാല്‍ ഖേദ പ്രകടനം നടത്തിയിട്ടില്ല എന്നായിരുന്നു സമസ്ത നേതാക്കള്‍ പറഞ്ഞത്. ഇത് ധാരണയുടെ ലംഘനം ആണെന്ന് പികെ കുഞ്ഞാലികുട്ടി പറഞ്ഞു.
ഈ മാസം 23 ന് വീണ്ടും സമസ്ത നേതാക്കളുമായി ചര്‍ച്ച നടത്താനായിരുന്നു തീരുമാനം. ഈ ചര്‍ച്ച ഇനി ആവശ്യമുണ്ടോ എന്ന് ആലോചിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: