ന്യൂദെൽഹി:രാജയത്തിന്റെ പൈതൃകം വീണ്ടെടുക്കുന്നത് മോശമായ കാര്യമല്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. രാജ്യത്ത് നിരവധി ക്ഷേത്രങ്ങളും പള്ളികളും സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനിടയിലാണ് യോഗി ആദിത്യനാഥിന്റെ അഭിപ്രായ പ്രകടനമെന്നത് ശ്രദ്ധേയമായി. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവതും ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനത്തിൽ എല്ലാ സ്ഥലത്തും വിഗ്രഹം തിരയേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു. ആജ് തകിന്റെ ധർമ്മ സൻസദ് പരിപാടിയിലായിരുന്നു ഈ അഭിപ്രായ പ്രകടനം നടത്തിയത്. പൈതൃകം വീണ്ടെടുക്കുന്നതിൽ എന്താണ് തെറ്റ്? സനാതൻ ധർമ്മത്തിന്റെ തെളിവാണ് ഇപ്പോൾ സംഭലിൽ കാണുന്നത്. തർക്കം നിലനിൽക്കുന്ന കെ ട്ടിടങ്ങളെ ഒരിക്കലും പള്ളികൾ എന്ന് വിളിക്കരുത്. മുസ്ലിം ലീഗിൻ്റ ആഗ്രഹമനുസരിച്ച് ഇന്ത്യ ഭരിക്കാനാവില്ല. അദ്ദേഹം പറഞ്ഞു.
മഹാവിഷ്ണുവിൻ്റ പത്താമത്തെ അവതാരമായ കൽക്കിയുടെ ജന്മസ്ഥലമായി പുരാണങ്ങൾ സംഭലിനെ പരാമർശിക്കുന്നുണ്ട്. 1596 ൽ അവിടെയുണ്ടായിരുന്ന ഹരിഹർ ക്ഷേത്രം പൊളിച്ചാണ് അവിടെ ഒരു നിർമ്മാണം നടത്തിയത്. ഐൻ – ഇ-അക്ബാരിയിൽ ഇക്കാര്യം പറയുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
2013 ൽ കുംഭമേള സന്ദർശിച്ച മൗറിഷ്യസ് പ്രധാനമന്ത്രി പുണ്യനദിയിലെ മാലിന്യം കണ്ട് സ്നാന ചെയ്യുന്നത് ഒഴിവാക്കിയെന്നും എന്നാൽ 2019 ൽ കുംഭമേള നടക്കുന്ന പ്രയാഗ് രാജ് സന്ദർശിച്ചു. ആറ് വർഷത്തിന് ശേഷം നടന്ന മാറ്റം കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടുപോയി. കുടുംബത്തിനൊപ്പം സ്നാനം നടത്തിയ ശേഷമാണ് അദ്ദേഹം തിരിച്ചു പോയത്. ഡബിൾ എഞ്ചിൻ സർക്കാരിന്റെ പ്രവർത്തനങ്ങളിലൂടെ ഗംഗ ഇപ്പോൾ ശുദ്ധമായെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
വഖഫിന്റെ മറവിൽ കയ്യേറിയ ഓരോ ഇഞ്ച് ഭൂമിയും സംസ്ഥാന സർക്കാർ തിരിച്ചു പിടിക്കും. കുംഭമേള ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയുടെ പൈതൃകത്തിന്റെ പ്രതീകമാണ്. ഇത് വഖഫ് ഭൂമിയല്ല. കയ്യേറ്റ ഭൂമിയെ കുറിച്ച് സർക്കാർ ഷണം നടത്തിവരികയാണ്. വഖഫ് എന്ന പേര് എവിടെ വന്നാലും ആരുടെ പേരിലാണ് ഭൂമി രജിസ്റ്റർ ചെയ്തതെന്ന് നോക്കും. അത് യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകാനുള്ള നടപടികൾ സ്വീകരിക്കും. യോഗി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: