മലയാളിയുടെ മൃതസഞ്ജീവനിയായ ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം തുടരുകയാണ്. ഓരോ ദിവസവും അയ്യപ്പന്മാരുടെ തിരക്കു വര്‍ധിക്കുന്നു. സുഗമമായ ദര്‍ശനം ഒരുക്കുന്നതിനെക്കാള്‍ സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ശ്രദ്ധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലാണ്.
ശബരിമലയോടുള്ള അവഗണനയും തീര്‍ത്ഥാടനത്തെ തകര്‍ക്കാനുള്ള നീക്കവും കാലങ്ങളായി അരങ്ങേറുകയാണ്. അറുപതു ദിവസത്തെ ലോക പ്രശസ്തമായ ഈ തീര്‍ത്ഥാടനത്തിനു സൗകര്യമൊരുക്കാനല്ല മറിച്ച് ഉന്മൂലനം ചെയ്യാനുള്ള ഗൂഢ പദ്ധതികളാണോ ബാക്കി 305 ദിവസത്തെ ആലോചനയെന്ന് സംശയിച്ചു പോകും.
തീര്‍ത്ഥാടനത്തിനെതിരേ പ്രത്യക്ഷ ഇടപെടലുകള്‍ മാത്രമല്ല പരോക്ഷ പദ്ധതികളും നടപ്പാക്കുന്നു. ഒരു ദിവസം ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകരെ ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചയക്കാമെന്നിരിക്കേ ഇത് 40,000 ആക്കി നിജപ്പെടുത്തി. ആവശ്യമില്ലാതെ നിലയ്ക്കലും പമ്പയിലും കാട്ടുവഴികളിലും തീര്‍ത്ഥാടകരെ തടഞ്ഞു.
ഇത്തവണ രണ്ടുദിവസം ഒരു ലക്ഷത്തിലേറെ പേര് ദര്‍ശനം നടത്തി. എന്നാല്‍ ബാക്കി ദിവസങ്ങളിലെല്ലാം അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിച്ചു. മണ്ഡല പൂജയ്ക്ക് സന്നിധാനത്തേക്ക് കടത്തിവിട്ടത് ഇരുപതിനായിരം ഭക്തരെ മാത്രം. പതിനായിരക്കണക്കിനു ഭക്തരെ വഴിയില്‍ വടംകെട്ടി അറവുമാടുകളെപോലെ അടുക്കിയിട്ടു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയ്യപ്പ മന്ത്രവും ഉരുവിട്ട് എത്തുമ്പോള്‍ കിട്ടുന്ന ‘വരവേല്‍പ്പ്’ വിവരണാതീതമാണ്. യാത്രയില്‍ തുടങ്ങുന്ന ദുരിതം ദര്‍ശനത്തിലും മലയിറക്കത്തിലും തുടരുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: