തിരുവനന്തപുരം: ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരം 28,37,653 വോട്ടര്‍മാരാണ് നിലവിലുള്ളത്. ഇതില്‍ 25,557 പേരേ യുവാക്കളുളളൂ. യുവ വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതിന് കോളേജുകളിലും മറ്റ് പൊതു ഇടങ്ങളിലും ബോധവത്ക്കരണവും പ്രചാരണ പരിപാടികളും നടത്തുമെന്ന് ജില്ലാ കളക്ടര്‍ അനുകുമാരി അറിയിച്ചു. 2025ലെ സ്പെഷ്യല്‍ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് നിയമസഭ, ലോക്സഭ ഇലക്ഷനുകള്ക്കുള്ള ബൂത്ത് തിരിച്ചുള്ള അന്തിമ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
അര്‍ഹരായ മുഴുവന്‍ വോട്ടര്‍മാരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമമാണ് ഇലക്ഷന് വകുപ്പ് നടത്തികൊണ്ടിരിക്കുന്നത്. വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കും. മരിച്ച വ്യക്തികളുടെ പേരുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
2014 ഒക്ടോബര്‍ 29നാണ് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: