ജസ്റ്റിന് ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രി പദം രാജിവെച്ച ശേഷം ക്രൂരമായ പരിഹാസവുമായി ഇലോണ്‍ മസ്ക്. ജസ്റ്റിന് ട്രൂഡോയെ പെണ്‍കുട്ടീ എന്നാണ് ഇലോണ്‍ മസ്ക് അഭിസംബോധന ചെയ്തത്. ഡൊണാള്‍ഡ് ട്രംപ് ഇലോണ്‍ മസ്കിനെ യുഎസിന്റെ കാര്യക്ഷമതാവകുപ്പിന്റെ ചുമതല നല്‍കിയതിന്റെ അധികാരത്തില്‍ കൂടിയാണ് ജസ്റ്റിന് ട്രൂഡോയ്ക്കെതിരെ ഇലോണ്‍ മസ്ക് ആഞ്ഞടിക്കുന്നത്.
കാനഡ യുഎസിന്റെ 51ാമത്തെ സ്റ്റേറ്റ് മാത്രമാണ്, അല്ലാതെ ഒരു സ്വതന്ത്രരാജ്യമല്ലെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ജസ്റ്റിന് ട്രൂഡോ പ്രതികരിച്ചിരുന്നു. കാനഡയെ യുഎസിനോട് കൂട്ടിച്ചേര്‍ക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു ജസ്റ്റിന് ട്രൂഡോയുടെ പ്രതികരണം. ഇതിനെ കടുത്ത ഭാഷയിലാണ് ഇലോണ്‍ മസ്ക് വിമര്‍ശിച്ചത്. താങ്കള്‍ ഇപ്പോള്‍ കാനഡയുടെ ഗവര്ണറല്ലെന്നായിരുന്നു ഇലോണ്‍ മസ്കിന്റെ പരിഹാസം. കഴിഞ്ഞ ദിവസം കാനഡയുടെ പ്രധാനമന്ത്രി പദം രാജിവെച്ചതോടെ കാനഡയുടെ നയങ്ങള്‍ എന്താണെന്ന് പ്രഖ്യാപിക്കാനുള്ള അവകാശം ജസ്റ്റിന് ട്രൂഡോയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്ന അര്‍ത്ഥത്തിലായിരുന്നു ഇലോണ്‍ മസ്കിന്റെ ഈ വിമര്‍ശനം. അപ്പോഴും കാനഡയുടെ പ്രധാനമന്ത്രി എന്നല്ല, കാനഡയുടെ ഗവര്‍ണര്‍ എന്ന് മാത്രമാണ് ഇലോണ്‍ മസ്ക് ജസ്റ്റിന് ട്രൂഡോയെ വിശേഷിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: