ന്യൂദല്‍ഹി: രാഷ്ട്രീയ വാര്‍ത്തകള്‍ നല്കുന്ന ഓണ്‍ലൈന്‍ മാധ്യമമായ ടൈംസ് ആള്‍ജിബ്രയുടെ 2024ലെ മികച്ച വ്യക്തിക്കുള്ള അവാര്‍ഡിന് മോദി അര്‍ഹനായി. 2024ലെ മികച്ച വില്ലന്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ചുമതലക്കാരനായ മുഹമ്മദ് യൂനസ് ആണ്.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുന്ന നേതാവാണ് ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ്. അവിടെ ഹിന്ദുക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുന്നു, ഹിന്ദുക്കള്‍ വധിക്കപ്പെടുകയോ പീഢിപ്പിക്കപ്പെടുകയോ ചെയ്യുന്നു. ജമാ അത്തെ ഇസ്ലാമിയുടെ അക്രമം സഹിക്കവയ്യാതെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ഹിന്ദുക്കളെ വരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയാണ്. ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ഭാഗമായ ഇസ്കോണ്‍ ക്ഷേത്രങ്ങളും ബംഗ്ലാദേശില്‍ ആക്രമിക്കപ്പെട്ടു. ഇസ്കോണ്‍ മുന്‍ പ്രവര്‍ത്തകനും അവിടുത്തെ ഹിന്ദുക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്ത സ്വാമി ചിന്മോയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. എന്നാല്‍ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണമുണ്ടെന്നത് വെറും വ്യാജവാര്‍ത്തയാണെന്ന് പറയുന്ന നേതാവാണ് മുഹമ്മദ് യൂനസ്. ഇന്ത്യയില്‍ അഭയം തേടിയ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് ഇടയ്ക്കിടെ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട് മുഹമ്മദ് യൂനസ്. അതുപോലെ ബംഗ്ലാദേശില്‍ കലാപം നടത്തിയ ജമാ അത്തെ പ്രവര്‍ത്തകരായ കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്കാന് അമേരിക്കയില്‍ വിളിച്ചുകൂട്ടിയ ചടങ്ങില്‍ ജമാ അത്തെ നേതാക്കള്‍ക്കൊപ്പം പങ്കെടുത്ത നേതാവാണ് മുഹമ്മദ് യൂനസ്. ബില്‍ ക്ലിന്റന് കൂടി പങ്കുള്ള ഒരു എന്‍ജിഒ സംഘടന നല്കിയ സ്വീകരണത്തില്‍ മുഹമ്മദ് യൂനസ് പറഞ്ഞത് ബംഗ്ലാദേശിലെ അക്രമം ആസൂത്രിതമായ അക്രമം ആയിരുന്നു എന്നാണ്. അതായത് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തെ തെരുവുകളില്‍ ഇറക്കി അക്രമസമരം നടത്തിയത് ആസൂത്രിതമായ കലാപനീക്കമായിരുന്നു എന്നാണ്.
2024 ഏറ്റവും മികച്ച പരിപാടി അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പ്രാണപ്രതിഷ്ഠാച്ചടങ്ങാണ്.രാമജന്മഭൂമി സമരത്തില്‍ പങ്കെടുത്തവരും ഇന്ത്യയിലെ എ-ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഐപികളും ഉള്‍പ്പെടെ 7000 പേരാണ് അയോധ്യരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ സംബന്ധിച്ചത്. അമിതാഭ് ബച്ചന്, മുകേഷ് അംബാനി, സച്ചിന് ടെണ്ടുല്‍ക്കര്‍, ഗൗതം അദാനി എന്നിവരുള്‍പ്പെടെ 506 വിവിഐപികള്‍ പങ്കെടുത്തു. 2024 ജനവരി 22നായിരുന്നു പ്രാണപ്രതിഷ്ഠാച്ചടങ്ങ്. ബാല്യകാലത്തെ ശ്രീരാമനെയാണ് ഇവിടുത്തെ വിഗ്രഹമാക്കിയിരിക്കുന്നത്. അരുണ്‍ യോഗിരാജ് എന്ന ശില്പിയാണ് രാമനെ കൊത്തിയത്. പ്രാണപ്രതിഷ്ഠാദിനത്തിലാണ് ശ്രീകോവിലിലെ രാമവിഗ്രഹത്തെ ലോകം ദര്‍ശിച്ചത്. അതീവവൈകാരികമായ നിമിഷമായിരുന്നു ഇത്. ഇന്ത്യയില്‍ കോടികള്‍ ടിവി ചാനലുകളിലൂടെ തത്സമയസംപ്രേഷണം വീക്ഷിച്ചു. രാമക്ഷേത്ര ട്രസ്റ്റ് തന്നെയാണ് പ്രാണപ്രതിഷ്ഠാച്ചടങ്ങ് നിര്‍വ്വഹിക്കാന്‍ മോദിയെ ക്ഷണിച്ചത്.
സ്പോര്‍ട്സിലെ മികച്ച താരമായി തെരഞ്ഞെടുത്തിരിക്കുന്നത് ലോക ചെസ് കിരീടം സ്വന്തമാക്കിയ ഡി.ഗുകേഷ് ആണ്. മികച്ച സിനിമയായി തെരഞ്ഞെടുത്തിരിക്കുന്നത് പുഷ്പ 2 ആണ്.
പ്രഭാസ് ആണ് മികച്ച നടന്. ആര്‍ട്ടിക്കിള്‍ 370 എന്ന സിനിമയിലെ നായിക യാമി ഗൗതം ആണ് മികച്ച നടി. മികച്ച ബിസിനസുകാരന് ടെസ് ല എന്ന ഇലക്ട്രിക് കാറിന്റെ ഉടമ ഇലോണ്‍ മസ്ക് തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: