തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്തുമസ് പുതുവത്സര മദ്യ വില്‍പ്പനയില്‍ ഉണ്ടായത് വന്‍ വര്‍ധന.ചൊവ്വാഴ്ച വരെ വിറ്റത് 712. 96 കോടി രൂപയുടെ മദ്യം.
കഴിഞ്ഞ വര്‍ഷം 697. 05 കോടിയുടെ മദ്യമാണ് ഈ സീസണില്‍ വിറ്റത്.കഴിഞ്ഞ മാസം 22 മുതല്‍ ചൊവ്വാഴ്ച (ഡിസംബര്‍ 31) വരെയുള്ള കണക്കുകളാണ് ബെവ്കോ പുറത്തുവിട്ടത്.ഇതു പ്രകാരം 712.96 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.പാലാരിവട്ടം ഔട്ട് ലൈറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്.
തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട് ലെറ്റിനാണ് മദ്യ വില്പനയില് രണ്ടാം സ്ഥാനം. ഇടപ്പള്ളി ഔട്ട് ലെറ്റിനാണ് മൂന്നാം സ്ഥാനം.
സാധാരണ കൊല്ലം ആശ്രമം മൈതാനത്തെ ഔട്ട്ലെറ്റിലാണ് എല്ലാവര്‍ഷവും ഏറ്റവും കൂടുതല്‍ വില്‍പ്പന ഉണ്ടാവുന്നത്. ഇത്തവണ നാലാം സ്ഥാനത്താണ് കൊല്ലം ഔട്ട്ലെറ്റ്. ചാലക്കുടി ഔട്ട്ലെറ്റിലും മികച്ച മദ്യവില്‍പ്പന ഉണ്ടായിട്ടുണ്ടെന്നാണ് ബെവ്കോയുടെ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: