കൊച്ചി:നാലാമത്സെന്ട്രല്സ്കൂള്കായികമേളയില്എറണാകുളംഓവറോള് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. കോഴിക്കോട് രണ്ടും തൃശൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. സ്കൂളുകളില്‍ വാഴക്കുളം കാര്‍മ്മല്‍ പബ്ലിക് സ്കൂള്‍ ഒന്നും കടയിരിപ്പ് സെന്റ് പീറ്റേഴ്സ് സീനിയര്‍ സെക്കന്ററി രണ്ടും കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂള്‍ മൂന്നുംസ്ഥാനങ്ങള്നേടി.
എറണാകുളം 375 പോയിന്റുമായാണ് ഓവറോള്‍ കിരീടം നേടിയത്. 21 സ്വര്‍ണം, 19വെള്ളി, 15 വെങ്കലം ഉള്‍പ്പെടെ 55 മെഡലുകള്‍ എറണാകുളം നേടി. അഞ്ചു സ്വര്‍ണം, 7 വെള്ളി, 7 വെങ്കലം എന്നിവയുമായി കോഴിക്കോട് 136പോയിന്റ്കരസ്ഥമാക്കി. അഞ്ചുവീതം സ്വര്‍ണവും വെള്ളിയും 10വെങ്കലവും നേടിക്കൊണ്ട് തൃശൂര്‍ 128പോയിന്റ്സ്വന്തമാക്കി.
സമാപനച്ചടങ്ങില്‍ കോസ്റ്റ്ഗാര്ഡ്ഡി.ഐ.ജിഎന്‍.രവി വിജയികള്‍ക്ക്ട്രോഫികള്‍ സമ്മാനിച്ചു. കായികമേള സംഘാടകസമിതി ജനറല്‍ കണ്‍വീനറും നാഷണല്‍ കൗണ്സില്ഓഫ്സിബിഎസ്ഇസക്സൂള്സ്സെക്രട്ടറി ജനറലുമായ ഡോ.ഇന്ദിരരാജന്‍, കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മേള കോഓര്‍ഡിനേറ്ററുമായ സുചിത്രഷൈജിന്ത്, കോ കണ്‍വീനര്‍മാരായ ജൂബി പോള്‍,ഫാ.മാത്യുകരീത്തറ,ബി.പി. പ്രതീത തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: