ചെറുതോണി: ഭാരതത്തിന്റെ വികസനത്തിന്റെ ഗതിവേഗം ലോകത്തിനൊപ്പമാകുമെന്നും കേരളത്തിനും അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുമെന്നും കേന്ദ്രമന്ത്രി അഡ്വ. ജോര്‍ജ് കുര്യന്. ചെറുതോണിയില്‍ ബിജെപി ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ ലോകത്തെ പതിനൊന്നാമത്തെ സാമ്പത്തിക ശക്തിയായിരുന്ന ഭാരതം ഇന്ന് മൂന്നാം സ്ഥാനത്തേക്ക് അടുക്കുകയാണ്. സാമ്പത്തിക രംഗത്ത് ഉണ്ടായ ഈ മുന്നേറ്റം വികസന രംഗത്തും മറ്റെല്ലാ മേഖലയിലും പ്രകടമാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴെല്ലാം പ്രധാനമന്ത്രി അവിടെ ഓടിയെത്തിയിട്ടുണ്ട്. ഓരോ സമയങ്ങളിലും ആവശ്യപ്പെട്ടതില്‍ കൂടുതല്‍ സഹായങ്ങള്‍ കേരളത്തിന് കേന്ദ്രം നല്‍കിയിട്ടുണ്ട്. കേന്ദ്ര സഹായങ്ങള്‍ ഔദാര്യമല്ല. അത് ജനങ്ങളുടെ അവകാശമാണ്. അത് നിഷേധിക്കാന്‍ ഒരു ഭരണകര്‍ത്താവിനും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അധ്യക്ഷനായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ.എന്‍. രാജു, ബിജെപി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, മേഖലാ പ്രസിഡന്റ് എന്‍. ഹരി, യുവമോര്‍ച്ച അഖിലേന്ത്യ വൈസ് പ്രഡിന്റ് പി. ശ്യാംരാജ്, ഓഫീസ് നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ എം.ബി. രാജഗോപാല്‍, ദേശീയസമിതി അംഗം പി.എം. വേലായുധന്, ബിഡിജെഎസ് നേതാക്കളായ അഡ്വ. സംഗീത വിശ്വനാഥന്, പ്രതിഷ് പ്രഭ, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വി.എന്‍. സുരേഷ്, രതീഷ് വരവുകാല, സംസ്ഥാന സമിതി അംഗം കെ.എന്‍. ഗീതാകുമാരി, ജില്ലാ വൈസ് പ്രസിഡന്റ് പി. രാജന്, ബിജെപി ഇടുക്കി ജില്ലാ മുന്‍ അധ്യക്ഷന്മാരായ അഡ്വ. മുരളീധര കൈമള്‍, എം.എന്‍. ജയചന്ദ്രന്, രത്നമ്മ ഗോപിനാഥ്, ശ്രീനഗരി രാജന്, പി.പി. സാനു, പി.എ. വേലുക്കുട്ടന്, ബിനു കൈമള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: