തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. യേശുക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്ന വേളയിൽ ജീവിതത്തിൽ കഷ്ടപ്പെടുന്നവരെയും ഓർക്കണമെന്നും അവർക്കായി സ്നേഹവും പിന്തുണയും നൽകണമെന്ന് സുരേഷ് ഗോപി തന്റെ എക്സ് അക്കൗണ്ടിൽ പറഞ്ഞു.
“എല്ലാവർക്കും സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു! ഈ ആഘോഷക്കാലം നിങ്ങളുടെ വീടുകളിലും ഹൃദയങ്ങളിലും സ്നേഹവും സമാധാനവും സന്തോഷവും നൽകട്ടെ. ദയ, അനുകമ്പ എന്നീ മൂല്യങ്ങളെക്കുറിച്ച് ക്രിസ്മസ് നമ്മെ ഓർമിപ്പിക്കട്ടെ.
യേശുക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്ന വേളയിൽ, ഭാഗ്യം കുറഞ്ഞവരെ ഓർക്കുകയും അവർക്ക് നമ്മുടെ പിന്തുണയും സ്നേഹവും നൽകുകയും ചെയ്യാം,”- സുരേഷ് ഗോപി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: