ഢാക്ക: കടുത്ത ഭക്ഷ്യ ക്ഷാമത്തെത്തുടര്‍ന്ന് ഭാരതത്തോട് അടിയന്തര സഹായം തേടി ബംഗ്ലാദേശ്. കുറഞ്ഞ നിരക്കില്‍ 50,000 ടണ്‍ അരി നല്‍കണമെന്നാണ് ഭാരതത്തോട് ബംഗ്ലാദേശ് അഭ്യര്‍ഥിച്ചിരിക്കുന്നത്. ടണ്ണിന് കുറഞ്ഞ നിരക്കായ 456.67 ഡോളറിന് നല്‍കണമെന്നാണ് ബംഗ്ലാദേശിന്റെ അഭ്യര്‍ഥന. ഷെയ്ഖ് ഹസീനയെ അട്ടിമറിച്ച് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം അധികാരമേറ്റത്തിനുശേഷം ഹിന്ദുക്കള്‍ക്കുനേരെ വ്യാപക അക്രമമാണ് അരങ്ങേറിയത്.
ഹിന്ദു ആചാര്യനായ ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതോടെ ഭാരതവുമായുള്ള ബന്ധം വഷളായിരുന്നു. പാകിസ്ഥാനുമായി അടുക്കാനുള്ള ശ്രമവും യൂനസ് നടത്തിയിരുന്നു. ഇതിനിടയിലാണ് ബംഗ്ലാദേശില്‍ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ഭക്ഷ്യധാന്യ ക്ഷാമം നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ഭാരതത്തിനു മുന്നില്‍ അപക്ഷയുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വെറും 7.42 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം മാത്രമാണ് ഉണ്ടായിരുന്നത്. ഈ ഗുരുതര സാഹചര്യത്തിലാണ് ബംഗ്ലാദേശിനെ സഹായിക്കാന്‍ ഭാരതം തയാറായിരിക്കുന്നത്.
എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ശത്രുരാജ്യങ്ങളെപ്പോലും ഭക്ഷ്യധാന്യങ്ങള്‍ നല്കി ഭാരതം സഹായിക്കാറുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണത്തിലും ഭാരതം ഭക്ഷ്യധാന്യങ്ങള്‍ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: