ന്യൂയോര്‍ക്ക് : ബിസിനസില്‍ നിലവിലുള്ള ബിസിനസിനെ തകര്‍ത്ത് പുതിയ താരങ്ങള്‍ അവതരിക്കുന്നതിനെ പൊതുവേ പറയുന്ന പേരാണ് ഡിസ് റപ്ഷന്. എങ്ങി:നെയാണ് ഒരു കാലത്ത് ക്യാമറയുടെ കുലപതിയായിരുന്ന കൊഡക്കിനെ ഡിജിറ്റല്‍ ഫൊട്ടോഗ്രഫി അട്ടിമറിച്ചത് എന്നത് ഇതിന് ഒരു ഉദാഹരണമാണ്. ഇപ്പോഴിതാ എത്രയോകാലമായി ലോകത്തെ നല്ലൊരു ശതമാനം പേരും ഉപയോഗിക്കുന്ന ഇ-മെയില്‍ ആയ ഗൂഗിളിന്റെ ജി-മെയിലിനെ വെല്ലുവിളിക്കാനൊരുങ്ങുകയാണ് ഇലോണ്‍ മസ്ക്.
അതിവേഗത്തില്‍ മാറുന്ന ലോകത്തില്‍ നാളത്തെ ബിസിനസ് ഇന്ന് ചെയ്യുന്ന ബിസിനസുകാരനാണ് ഇലോണ്‍ മസ്ക്. ഭ്രാന്തമെന്ന് തോന്നുന്ന ആശയങ്ങളെ നമ്മുടെ മുന്നില്‍ നടപ്പാക്കി ഞെട്ടിക്കുന്ന ബിസിനസുകാരന്. ഇദ്ദേഹം ഇപ്പോഴിതാ ഒരു പ്രഖ്യാപനം കൊണ്ട് ഗൂഗിളിനെ ഞെട്ടിച്ചിരിക്കുകയാണ്. എക്സ് മെയില്‍ എന്ന പേരില്‍ തന്റെ ഇ-മെയില്‍ സേവനസംവിധാനം ഉടന്‍ നടപ്പാക്കുമെന്നാണ് ഇലോണ്‍ മസ്ക് പറയുന്നത്.
1996കളില്‍ ഒരു ഇ-മെയില്‍ സംഘടിപ്പിക്കുക എന്നത് വലിയ ചെലവേറിയ കാര്യമായിരുന്നു. ഇപ്പോള്‍ എല്ലാം ചീപ്പായി. ഇന്ന് ഒരാള്‍ക്ക് കുറഞ്ഞത് രണ്ട് ഇ-മെയില്‍ അക്കൗണ്ടുകളെങ്കിലും ഉണ്ട്. ജി-മെയില്‍ കൂടാതെ ജനപ്രിയമായ മറ്റ് ഇ-മെയിലുകളാണ് യാഹു മെയില്‍, ഹോട്ട് മെയില്‍ തുടങ്ങി എത്രയോ ഇ-മെയില്‍ സേവനങ്ങള്‍ ലഭ്യമാണ്. ഇന്ന് ഏകദേശം 30000 കോടി ഇമെയിലുകളാണ് ഒരു ദിവസം ലോകത്തില്‍ കൈമാറപ്പെടുന്നത്. 250 കോടി ഇമെയില്‍ ഉപഭോക്താക്കള്‍ ഉണ്ട്. ഇതിനെ അട്ടിമറിക്കാന്‍ ഇലോണ്‍ മസ്കിന് കഴിയുമോ?
കാലത്തിന് മുന്‍പേയുള്ള അത്യാധുനിക ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിച്ച, ബഹിരാകാശത്തേക്ക് ടൂറിസ്റ്റുകളെ അയയ്ക്കാന്‍ പദ്ധതിയിടുന്ന ഇലോണ്‍ മസ്കിന് ഇത് അസാധ്യമായിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: