മുംബൈ: 50 രൂപയില്‍ താഴെയുള്ള ഓഹരികള്‍ എല്ലായ്പോഴും നിക്ഷേപകര്‍ ഏറെ ഉറ്റുനോക്കുന്ന ഓഹരികളാണ്. നല്ലതുപോലെ വളര്‍ച്ച നേടുമെങ്കില്‍ ഇത്തരം ചെറു ഓഹരികളില്‍ കാര്യമായി നിക്ഷേപിച്ചാല്‍ നല്ല ലാഭം കൊയ്യാനാകും. അത്തരം ഒരു ഓഹരിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു ഹംപ്ടണ്‍ സ്കൈ റിയാല്‍റ്റി ലിമിറ്റഡ് (Hampton Sky Realty Ltd). വെറും 27 രൂപ 89 പൈസയായിരുന്നു ഈ ഓഹരിയുടെ വില.
കഴിഞ്ഞ ദിവസം ടാറ്റാ ഗ്രൂപ്പ് കമ്പനിയുമായി ലൈസന്‍സിംഗ് ആന്റ് ലീസ് എഗ്രീമെന്റില്‍ ഒപ്പുവെച്ചതോടെ ഹംപ്ടണ്‍ സ്കൈ റിയാല്‍റ്റി ലിമിറ്റഡിന്റെ വില 27 രൂപ 89 പൈസയില്‍ നിന്നും 31 രീപ 26 പൈസയിലേക്ക് ഉയര്‍ന്നു. ഏകദേശം 19 ശതമാനം കുതിപ്പാണ് ഒരൊറ്റ ദിവസം കൊണ്ട് ഈ ഓഹരി നേടിയെടുത്തത്.
ടാറ്റ ഗ്രൂപ്പ് കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡുമായാണ് (ഐഎച്ച് സിഎല്‍) ഹംപ്ടണ്‍ സ്കൈ റിയാല്‍റ്റി കരാറില്‍ ഒപ്പുവെച്ചത്. ഹോട്ടല്‍ മാനേജ് മെന്റ് കരാര്‍, ടെക്നിക്കല്‍ സര്‍വ്വീസ് കരാര്‍ എന്നിവയാണ് ഒപ്പുവെച്ചത്. ഇപ്പോള്‍ 857 കോടി രൂപയാണ് ഹംപ്ടണ്‍ സ്കൈ റിയാല്‍റ്റിയുടെ ഇപ്പോഴത്തെ വിപണിമൂല്യം. (ഐഎച്ച് സിഎല്ലിന്റെ സബ്സിഡിയറി കമ്പനിയായ റൂട്ട്സ് കോര്പറേഷന് ലിമിറ്റഡുമായി പഞ്ചാബിലെ ലുധിയാനയിലുള്ള രണ്ട് ഹോട്ടല്‍ പ്രോപ്പര്‍ട്ടിയുടെ കാര്യത്തില്‍ ലീസ് കരാറും ഒപ്പുവെച്ചിരുന്നു.
വാണിജ്യ, ഗാര്‍ഹിക റിയല്‍ എസ്റ്റേറ്റ് വികസനകമ്പനിയാണ് ഹംപ് ടണ്‍ സ്കൈ റിയാല്‍റ്റി. ആധുനിക ബിസിനസുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ആവശ്യമായ മികച്ച പ്രോപ്പര്‍ട്ടികള്‍ ഇന്ത്യയില്‍ ഉടനീളം ഹംപ് ടണ്‍ സ്കൈ റിയാല്‍റ്റി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: