ലഖ്നൗ: യുപിയിലെ സംഭാലില്‍ സ്വാതന്ത്ര്യത്തിന് ശേഷം ഇതുവരെയുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 209 ഹിന്ദുക്കളാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1978ല്‍ 184 ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സ്ഥലമാണ് സംഭാല്‍. എന്നാല്‍ ഇത്രയും ഹിന്ദുകൂട്ടക്കൊലകള് ഒരു രാഷ്ട്രീയ നേതാവും ഹിന്ദുക്കള്‍ക്ക് വേണ്ടി വായ തുറന്നിട്ടില്ല, യുപി മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
വിഷ്ണു ഭഗവാന്റെ പത്താം അവതാരം സംഭലില്‍ ഉണ്ടാകുമെന്നാണ് ഹിന്ദു പുരാണങ്ങള്‍ പറയുന്നത്. കഴിഞ്ഞ 75 വര്‍ഷത്തിനിടെ നിരവധി ക്ഷേത്രങ്ങള്‍ അവിടെ തകര്‍ക്കപ്പെട്ടു. 1978ന് ശേഷം സംഭലില്‍ ക്ഷേത്രങ്ങള്‍ തുറക്കാന്‍ മുസ്ലിംകള് അനുവദിച്ചിട്ടില്ല. 1948ല്‍ ആറു പേര് സംഭലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1958ലും 1959ലും കലാപങ്ങളുണ്ടായി. 1976ല്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. 1978ല്‍ 184 ഹിന്ദുക്കളെയാണ് കൂട്ടക്കൊല ചെയ്തത്. വീടുകളും വസ്തുക്കളുമെല്ലാം കത്തിച്ചു. 1980ല്‍ വീണ്ടും കലാപമുണ്ടാവുകയും ഒരാളെ കൊല്ലുകയും ചെയ്തു. 1981ലും 82ലും കലാപങ്ങള്‍ ആവര്‍ത്തിച്ചു. 82ല്‍ നാലുപേരെ കൊന്നു. 1990ലും 1999ലും സംഭല്‍ വര്‍ഗ്ഗീയ കലാപത്തിന് സാക്ഷ്യം വഹിച്ചു. ഇതാണ് സംഭാലിന്റെ ചരിത്രം.
പോലീസിനെതിരെ കല്ലെറിയുകയും ആക്രമണം നടത്തുകയും ചെയ്ത ഒരാളു പോലും രക്ഷപ്പെടില്ല. കര്‍ശന നടപടികള്‍ അവര്‍ക്കെതിരെ ഉണ്ടാകും. സംഭലില്‍ സര്‍വേ നടത്തുന്നത് തുടര്‍ച്ചയായ മൂന്നാം ദിവസവും തടഞ്ഞതോടെയാണ് പോലീസ് നടപടിയുണ്ടാവുന്നത്. വെള്ളിയാഴ്ച നിസ്ക്കാരത്തിന് ശേഷമാണ് പോലീസിനെതിരെ ആക്രമണം ആരംഭിച്ചത്. ജുഡീഷ്യല്‍ കമ്മീഷന് അന്വേഷണം പൂര്‍ത്തിയാവുന്നതോടെ യഥാര്‍ത്ഥ കുറ്റക്കാര്‍ ആരെന്ന് തിരിച്ചറിയേണ്ടിവരും, യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: