രാംനഗര്‍: ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഉത്തരാഖണ്ഡില്‍ തുടര്‍ച്ചയായ പതിനാറാം ദിവസവും മഹാറാലി. സനാതന്‍ ഹിന്ദു ഏകതാ പദയാത്ര എന്ന പേരിലാണ് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന റാലികള്‍ എല്ലാ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലും നടക്കുന്നത്. സംന്യാസിമാരും ഹിന്ദു, സിഖ്, ബൗദ്ധ നേതാക്കളും പരിപാടികളില്‍ പങ്കെടുക്കുന്നു.
പൊരുതുന്ന ബംഗ്ലാദേശി ന്യൂനപക്ഷ ജനതയ്ക്ക് ഐക്യദാര്‍ഢ്യവും ആത്മവിശ്വാസവും പ്രകടിപ്പിക്കാനാണ് പദയാത്രകള്‍ എന്ന് സംഘാടകര്‍ പറഞ്ഞു. പദയാത്രയില്‍ അമ്മമാരും യുവാക്കളും അടക്കം വലിയ നിരയാണ് പങ്കെടുക്കുന്നത്.
ബംഗ്ലാദേശിലെ മതന്യൂനപക്ഷ പീഡനം ഉടന്‍ അവസാനിപ്പിക്കണമെന്നും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പദയാത്രയ്ക്ക് ശേഷം നേതാക്കള്‍ അധികൃതര്‍ക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: