- ഡ്രാഫ്റ്റ്സ്മാന്‍/സബ് എന്‍ജിനീയര്‍, ലാബറട്ടറി ടെക്നീഷ്യന്, പോലീസ് കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍), അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍/കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഫയര്മാന് മുതലായ തസ്തികകളിലേക്കാണ് നിയമനം
- വിശദവിവരങ്ങള്‍ www.keralapsc.gov.in/notifications- ലിങ്കില്‍ ലഭിക്കും
- ജനുവരി ഒന്ന് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
കേരള പബ്ലിക് സര്‍വീസ് കമ്മീഷന് (പിഎസ്സി) കാറ്റഗറി നമ്പര്‍ 422 മുതല്‍ 459/2024 വരെയുള്ള തസ്തികകളില്‍ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം നവംബര്‍ 30 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications- ലിങ്കിലും ലഭ്യമാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒറ്റതവണ രജിസ്ട്രേഷന് നടത്തി ഓണ്‍ലൈനായി ജനുവരി ഒന്ന് വരെ അപേക്ഷിക്കാം. തസ്തികകള്‍ ചുവടെ-
ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍, ഒഴിവുകള്‍ 6 (ആരോഗ്യവകുപ്പ്), ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് 1/സബ് എന്‍ജിനീയര്‍ 15 (കേരള വാട്ടര്‍ അതോറിറ്റി), ടെക്നിക്കല്‍ സൂപ്രണ്ട് (ഡയറി)- ജനറല്‍ വിഭാഗം-1/സൊസൈറ്റി-വിഭാഗം, പ്രതീക്ഷിത ഒഴിവുകള്‍ (കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന് ലിമിറ്റഡ്), ലാബറട്ടറി ടെക്നീഷ്യന് ഗ്രേഡ് 2, ഒഴിവുകള്‍ 26 (മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വ്വീസ്), പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, ഒഴിവുകള്‍- പ്രതീക്ഷിതം (കേരള പോലീസ്), മാര്‍ക്കറ്റിംഗ് മാനേജര്‍ (ജനറല്‍ വിഭാഗം 1, സൊസൈറ്റി വിഭാഗം 1) (കയര്‍ഫെഡ്), ഫയര്മാന് (ജനറല്‍ വിഭാഗം 1, സൊസൈറ്റി വിഭാഗം- പ്രതീക്ഷിതം) (കേരഫെഡ്), അസിസ്റ്റന്റ്-ഒഴിവുകള്‍ പ്രതീക്ഷിതം (കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്), അസിസ്റ്റന്റ് മാനേജര്‍ 1 (കേരള തൊഴിലാളിക്ഷേമനിധി ബോര്‍ഡ്), സ്റ്റെനോഗ്രാഫര്‍/കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്- പ്രതീക്ഷിത ഒഴിവുകള്‍ (സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകള്‍/സൊസൈറ്റികള്‍/അതോറിറ്റികള്‍); (ജില്ലാതലം)- ലബോറട്ടറി ടെക്നീഷ്യന്-വയനാട് 1 (ഹോമിയോപ്പതി), ലൈന്മാന്- പത്തനംതിട്ട 3, കാസര്‍ഗോഡ് 1, വയനാട് 3 (പൊതുമരാമത്ത്-ഇലക്ട്രിക്കല്‍ വിഭാഗം).
സ്പെഷല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ് 2 (എസ്ടി 1) (പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വ്വീസസ്); (ജില്ലാതലം)-ക്ലര്‍ക്ക്- കോഴിക്കോട് 1 (എസ്ടി) (വിവിധ വകുപ്പുകള്‍).
എന്‍സിഎ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രൊഫസര്‍-ട്രാന്സ്ഫ്യൂഷന് മെഡിസിന് (ബ്ലഡ് ബാങ്ക്)- എസ്സിസിസി-1 (മെഡിക്കല്‍ വിദ്യാഭ്യാസം), ഹയര്‍ സെക്കന്ററി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക്- എസ്സി 13, എസ്ടി 2 (ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) മാത്തമാറ്റിക്സ്- എസ്ടി 1 (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം), എക്സൈസ് ഇന്‍സ്പെക്ടര്‍ (ട്രെയിനി)- എസ്ഐയുസി നാടാര്‍ 1, എസ്സിസിസി 1, എസ്സി 1 (എക്സൈസ് വകുപ്പ്), വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (വനിതാ പോലീസ് ബറ്റാലിയന്)- എസ്ടി 8 (കേരള പോലീസ്), ഡ്രൈവര്‍-കം-ഓഫീസ് അറ്റന്‍ഡന്റ്-ഈഴവ/തിയ്യ/ബില്ലവ 1 (കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍), കോബ്ലര്‍- മുസ്ലിം 1 (മെഡിക്കല്‍ വിദ്യാഭ്യാസം), ഫീല്‍ഡ് ഓഫീസര്‍- എസ്ഐയുസി നാടാര്‍ 1, ധീവര 1 (കേരള വനം വികസന കോര്പ്പറേഷന് ലിമിറ്റഡ്), ജൂനിയര്‍ അസിസ്റ്റന്റ്-എല്‍സി/ആംഗ്ലോ ഇന്ത്യന്‍ 1 (കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്); (ജില്ലാതലം)- ഹൈസ്കൂള്‍ ടീച്ചര്‍ (ഉറുദു)- കോഴിക്കോട്- ലത്തീന്‍ കത്തോലിക്ക 1, ആംഗ്ലോ ഇന്ത്യന്‍ 1 (വിദ്യാഭ്യാസം), തയ്യല്‍ ടീച്ചര്‍ (ഹൈസ്കൂള്‍), പട്ടികജാതി- കൊല്ലം 1 (വിദ്യാഭ്യാസം), ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 ഹോമിയോ-എസ്സിസിസി (ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതി)- തൃശൂര്‍ 1 (ഹോമിയോപ്പതി), സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി)- മലപ്പുറം- ഒബിസി 1 (കേരള എക്സൈസ് ആന്റ് പ്രൊഹിബിഷന്‍), എല്‍ഡി ടൈപ്പിസ്റ്റ്/ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (വിമുക്തഭടന്മാര്ക്ക് മാത്രം) പട്ടികജാതി- വയനാട് 1 (എന്‍സിസി/സൈനികക്ഷേമം), പാര്‍ട്ട്ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (ഉറുദു)- പട്ടികജാതി- കോഴിക്കോട് 2, പട്ടികവര്‍ഗ്ഗം- മലപ്പുറം 1 (വിദ്യാഭ്യാസം), ട്രാക്ടര്‍ ഡ്രൈവര്‍-പട്ടികജാതി- മലപ്പുറം 1 (കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമ വകുപ്പ്).
യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന് നടപടികള്‍, ശമ്പള നിരക്ക്, സംവരണം മുതലായ കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: