തിരുവനന്തപുരം: ലൈബ്രറികള്‍ നിലനില്ക്കണമെങ്കില് പുതിയ സാഹചര്യത്തിനനുസരിച്ച് മാറണമെന്നും പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ അവയ്ക്കാകണമെന്നും വിഎസ്സി ഡയറക്ടര്‍ എസ്.ഉണ്ണികൃഷ്ണന്‍നായര്‍. വഞ്ചിയൂര്‍ ശ്രീചിത്തിരതിരുനാള്‍ ഗ്രന്ഥശായുടെ 110 ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനവും പുരസ്കാര സമര്‍പ്പണവും ഭാരത്ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൊബൈല്‍ഫോണിലൂടെ ഇന്റര്‍നെറ്റ് വഴി ഏതുവിവരവും കിട്ടുമെന്ന കാലമാണിന്ന്. ലൈബ്രറികള്‍ തന്നെ ഡിജിറ്റൈസേഷനിലൂടെ പുതിയ രൂപം കൈക്കൊള്ളുകയാണ്. പുതിയ തലമുറയെ ആകര്‍ഷിക്കാനാകണം. പല കമ്പനികളും പുതിയ സാഹചര്യത്തിനനുസരിച്ച് ഉല്പാദന രീതികള്‍ മാറ്റുകയാണ്. കാലത്തിനനുസരിച്ച് മാറാത്ത ഒരു പ്രസ്ഥാനത്തിനും നിലനില്‍ക്കാനാകില്ല. അതുകൊïാണ് ഐഎസ്ആര്‍ഒ സ്വാകാര്യ സംരംഭകരുമായി ചേര്‍ന്ന് പ്രവര്‍ത്തനം വിപുലമാക്കുന്നത്. അപൂര്‍വമായ താളിയോല ഗ്രന്ഥശേഖരമുള്പ്പെടെയുള്ള ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാല വരുംതലമുറയ്ക്കും വളരെ ഉപകാപ്രദമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ചീഫ്സെക്രട്ടറിയും ഗ്രന്ഥശാല പ്രസിഡന്റുമായ ആര്.രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായി. ഡോ.എം.ജി.ശശിഭൂഷണ്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൈയെഴുത്തുപ്രതികളും താളിയോല ഗ്രന്ഥങ്ങളുമുള്ള വായനശാലയാണ് ശ്രീചിത്തിരതിരുനാള്‍ ഗ്രന്ഥശാലയെന്ന് അദ്ദേഹം പറഞ്ഞു.
പ്രൊഫ.ജി.ഗോപാലകൃഷ്ണന്, ഗ്രന്ഥശാല നിര്‍വാഹക സമിതി അംഗങ്ങളായ പി.ശ്രീകുമാര്‍, എസ്.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
മലയാള നാടകവേദിക്ക് നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തി വായനശാല നല്‍കിവരുന്ന വായനശാല കേശവപിള്ള അവാര്‍ഡ് നാടകരചയിതാവും സംവിധായകനുമായ പ്രൊഫ.ജി.ഗോപാലകൃഷ്ണന് ഡോ. എസ്.ഉണ്ണികൃഷ്ണന്‍നായര്‍ സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: