കൊല്ലം : സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന് രൂക്ഷ വിമര്‍ശനം. മുകേഷ് എംഎല്‍എക്ക് നേരെയും വിമര്‍ശനമുയര്‍ന്നു .
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ദിവസം ഇപി ജയരാജനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളും പ്രകാശ് ജാവേദ്ക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട ഇപിയുടെ വെളിപ്പെടുത്തലും തിരിച്ചടിയായെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. ഇപിയുടേത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
എം മുകേഷ് എംഎല്‍എയെ ലോക്സഭയില്‍ മത്സരിപ്പിച്ചതിനെ പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചു. കൊല്ലത്ത് മറ്റൊരാളായിരുന്നെങ്കില്‍ ഇത്ര വലിയ പരാജയം ഉണ്ടാകില്ലായിരുന്നുവെന്നും പ്രതിനിധികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: