പെരുമ്പാവൂർ : രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡീഷ കണ്ട മാൽ സരോജ് ബഹ്റ (21), ഇയാളുടെ ഭാര്യാമാതാവ് മാലതി ഡെഹുരി (39) എന്നിവരെയാണ്പെരുമ്പാവൂർ എ എ സ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി പോലീസും ചേർന്ന് കുറുപ്പുംപടി പിച്ചനാമുകൾ ഭാഗത്തുനിന്ന് പിടികൂടിയത്.
ഒഡീഷയിൽ നിന്ന് 2500 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് മാലതി താമസിക്കുന്ന പീച്ചനാം മുകളിലുള്ള വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്തിവരികയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു വിൽപ്പന. പ്രത്യേക അന്വേഷണസംഘത്തിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളുകളായി ഇവർ നിരീക്ഷണത്തിലായിരുന്നു. 100 ഗ്രാം 500 ഗ്രാം ആക്കിയായിരുന്നു കച്ചവടം’
ഡിവൈഎസ്പി പി പി ഷംസ്, ഇൻസ്പെക്ടർ വി.എം കേഴ്സൺ, സബ് ഇൻസ്പെക്ടർമാരായ എൽദോ പോൾ, ഇബ്രാഹിം കുട്ടി എ.എസ് ഐ പീ.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ വർഗീസ് ടി വേണാട്ട്, ടി.എ അഫ്സൽ, ബെന്നി ഐസക് ,പി.ആർ അഭിലാഷ്, ആരിഷ അലിയാർ നീതു ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: