ലക്നൗ : ഉത്തര്‍പ്രദേശില്‍ ആറുമാസത്തേക്ക് പ്രതിഷേധങ്ങളും സമരങ്ങളും നിരോധിച്ച് യോഗി സര്‍ക്കാര്‍. ജനുവരിയില്‍ നടക്കുന്ന മഹാകുംഭമേളയുടെയും വരാനിരിക്കുന്ന മറ്റ് സുപ്രധാന പരിപാടികളുടെയും മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പുതിയ നിര്‍ദേശം
. സര്‍ക്കാറിന് കീഴിലുള്ള എല്ലാ വകുപ്പുകളിലേയും കോര്‍പറേഷനിലേയും മറ്റ് അതോറിറ്റികളിലേയും ജീവനക്കാരുടെ സമരങ്ങളാണ് ആറ് മാസത്തേക്ക് നിരോധിച്ചത്. അവശ്യ സേവന പരിപാലന നിയമ (ഇഎസ്എംഎ) പ്രകാരമാണ് ഉത്തരവ്. കുംഭമേളയുടെ ഭാഗമായി പ്രദേശത്ത് എത്തുന്നവര്‍ക്ക് പ്രയാസങ്ങള്‍ ഇല്ലാതിരിക്കാനാണ് ഈ തീരുമാനം എന്ന് യോഗി സർക്കാർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: