കൊച്ചി: രാജ്യത്തെ മികച്ച അഡ്വഞ്ചര്‍ ബൈക്ക് റൈഡേഴ്സ് മാറ്റുരച്ച നാഷണല്‍ സൂപ്പര്‍ ക്രോസ് ചാമ്പ്യന്‍ഷിപ്പിന്റെ എസ്എക്സ് 2 വിഭാഗത്തില്‍ ഫോര്‍ട്ട് കൊച്ചി സ്വദേശി റയാന് ഹെയ്ഗ് ചാമ്പ്യനായി. ഏലൂരിലെ ഫാക്ട് വളപ്പില്‍ ഒരുക്കിയ വിശാലമായ സൂപ്പര്‍ക്രോസ്സ് ട്രാക്കിലായിരുന്നു ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ നടന്നത്.
ആദ്യമായാണ് നാഷണല്‍ സൂപ്പര്‍ക്രോസ് ചാമ്പ്യന്‍ഷിപ്പിന് കേരളം വേദിയായത്. നാസിക്, ഭോപ്പാല്‍, പൂനെ, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നടന്ന റൗണ്ടുകളില്‍ വിജയികളായവരാണ് കൊച്ചിയിലെ ഫൈനലില്‍ മാറ്റുരച്ചത്. ചെറുപ്പം മുതല്ക്കേ അഡ്വഞ്ചര്‍ ബൈക്ക് റൈഡിങില്‍ താല്പര്യമുണ്ടായിരുന്ന റയാന് ഹെയ്ഗിന് മത്സരങ്ങളില്‍ പങ്കെടുക്കാനും മറ്റുമായി പിന്തുണ നല്‍കുന്നത് റേസിംഗ് ബൈക്കുകളുടെ ആക്സസറീസ് നിര്‍മാതാക്കളായ ബാന്‍ഡിഡോസ് ഗ്രൂപ്പിന്റെ മോട്ടോര്‍ സ്പോര്‍ട്സ് വിഭാഗമായ ബാന്‍ഡിഡോസ് മോട്ടര്സ്പോര്ട്സാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: