തിരുവനന്തപുരം: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചു 2025 മാര്‍ച്ച് എട്ടിനകം പോഷ് പോര്‍ട്ടലില്‍ രജിസ്ട്രേഷന് പൂര്‍ത്തീകരിക്കണമെന്നു വനിത ശിശു വികസന വകുപ്പ് അറിയിച്ചു.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയല്‍, നിരോധിക്കല്‍ പരിഹാരം നിയമം 2013 പ്രകാരം പത്ത് ജീവനക്കാരില്‍ അധികമുളള എല്ലാ സ്ഥാപനങ്ങളിലും ആഭ്യന്തരകമ്മിറ്റി രൂപീകരിക്കണം. ഇത്തരത്തില്‍ ആഭ്യന്തര സമിതി രൂപീകരിച്ചിട്ടില്ല എങ്കില്‍ 50000 രൂപ വരെ പിഴ അടക്കേണ്ടി വരും.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ വിധത്തിലുളള തൊഴില്‍സ്ഥലങ്ങള്‍, ഗാര്‍ഹിക തൊഴിലാളികളുടെ സേവനം ലഭിക്കുന്ന വീട്/താമസസ്ഥലം മുതലായവ ഇതില്‍ ഉള്‍പ്പെടും. തൊഴിലുമായി ബന്ധപ്പെട്ട് തൊഴിലാളി സന്ദര്‍ശിക്കുന്നതും, യാത്ര ചെയ്യുന്നതുമായ സ്ഥലങ്ങളെല്ലാം തന്നെ തൊഴിലിടങ്ങളില്‍ ഉള്‍പ്പെടും.
പത്തില്‍ കുറവ് ജീവനക്കാര്‍ ഉളള സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലോ ആഭ്യന്തര കമ്മിറ്റി ഉളള സ്ഥാപനങ്ങളില്‍ പരാതി ഓഫീസ് മേധാവിയ്ക്ക് എതിരേയാണെങ്കിലോ, അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പരാതി നല്കണമെങ്കിലോ ജില്ലാ കളക്ടര്‍ നോഡല്‍ ഓഫീസര്‍ ആയി രൂപീകരിച്ചിട്ടുളള ലോക്കല്‍ കമ്മിറ്റിയില്‍ പരാതി നല്‍കാം. ലോക്കല്‍ കമ്മിറ്റിയില്‍ പരാതി നല്‍കുന്നതിന് കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിത ശിശുവികസന ഓഫീസുമായി ബന്ധപ്പെടാം. ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചിട്ടുളള എല്ലാ സ്ഥാപനങ്ങളും പോഷ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യാനുളള മേല്‍വിലാസം posh.wcd.kerala.gov.in. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍-0481 2961272, 9188969205
പ്രതികരിക്കാൻ ഇവിടെ എഴുതുക: