കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ പക്ഷിവേട്ട. വേഴാമ്പലുകള്‍ ഉള്‍പ്പെടെ അപൂര്‍വയിനത്തില്‍പെട്ട 14 പക്ഷികളുമായി രണ്ടുപേര്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് പിടിയിലായത്.
25000 മുതല്‍ 2 ലക്ഷം രൂപ വരെ വില വരുന്ന പക്ഷികളെയാണ് അനധികൃതമായി കൊണ്ടുവന്നത്. യാത്രക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബാഗേജുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് പക്ഷികളെ കണ്ടെത്തിയത്. ചിറകടി ശബ്ദം കേട്ടതിനെ തുടര്‍ന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് വേഴാമ്പലുകള്‍ ഉള്‍പ്പെടെയുള്ള പക്ഷികളെ കണ്ടെത്തിയത്.
വിദഗ്ധ പരിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കുമായി വനം വകുപ്പിന് പക്ഷികളേയും യാത്രക്കാരെയും കൈമാറി. സംഭവത്തില്‍ കൊച്ചി കസ്റ്റംസും വനം വകുപ്പും ചേര്‍ന്ന് തുടരന്വേഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: