സംവിധായകൻ രഞ്ജിത്തിനെതിരായ വെളിപ്പെടുത്തലിൽ ഉറച്ച് നിന്ന് നടനും സംവിധായകനുമായ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയ ആരോപണത്തിന് പിന്നാലെ വിഷയത്തിൽ കൂടുതൽ വിശദാംശങ്ങളും ആലപ്പി അഷ്റഫ് പങ്കുവച്ചു. വൺ 2 ടോക്ക്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ആരോപണം കൂടുതൽ കടുപ്പിച്ചത്. മറ്റൊരു സംവിധായകനായ എം പത്മകുമാറിനെ ആലപ്പി അഷ്റഫ് രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ഒടുവിലിനെ രഞ്ജിത് തല്ലാനുണ്ടായ കാരണവും അദ്ദേഹം വെളിപ്പെടുത്തി.
ഇതൊക്കെയും നമ്മൾ ജനങ്ങൾ മനസിലാക്കണം. നമ്മൾ എന്തെങ്കിലും ദുഷ് പ്രവർത്തി ചെയ്താൽ അത് നമ്മൾ അനുഭവിക്കേണ്ടി വരും. നമ്മൾ സൽ പ്രവർത്തി ചെയ്താൽ അതിന്റെ ഫലവും കിട്ടും. രഞ്ജിത് ചെയ്തതിന്റെ ഫലമാണ് അദ്ദേഹമിപ്പോൾ അനുഭവിക്കുന്നത്. ആളുകൾ കൂവി വിളിച്ചപ്പോൾ നായയോട് ഉപമിച്ചതോ ബഹളം വച്ചതോ ഒന്നുമല്ല. അതിനേക്കാളും ഒക്കെ ഹൃദയത്തിൽ തുളഞ്ഞു കയറുന്നതാണ് ഈ സംഭവം, അതയാൾ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു’ ആലപ്പി അഷ്റഫ് പറഞ്ഞു.
ഒടുവിൽ ഉണ്ണികൃഷ്ണനെ രഞ്ജിത് തല്ലാനുണ്ടായ കാരണവും ആലപ്പി അഷ്റഫ് തുറന്നുപറഞ്ഞു. അവാർഡ് സിനിമകളെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ അടൂർ ഗോപാലകൃഷ്ണനെ ന്യായീകരിച്ച് സംസാരിച്ച ഒടുവിലിന്റെ നിലപാടാണ് രഞ്ജിതിനെ പ്രകോപിപ്പിച്ചത് എന്നാണ് ആലപ്പി അഷ്റഫ് ആരോപിക്കുന്നത്. ഈ ചർച്ച നടക്കുമ്പോൾ താൻ അവിടെ ഉണ്ടായിരുന്നില്ലെന്നും പിന്നീട് കേട്ടറിഞ്ഞതാണ് ഈ കാര്യങ്ങളെന്നും അദ്ദേഹം പറയുന്നു
ഒടുവിൽ ഉണ്ണികൃഷ്ണൻ അടൂർ ഗോപാലകൃഷ്ണനോട് വളരെയധികം ആരാധനയുള്ള വ്യക്തിയായിരുന്നു. അടൂരിന്റെ സിനിമകളോട് ഒടുവിലിന് വളരെയധികം താൽപര്യമുണ്ട്. രഞ്ജിത് അന്ന് എന്തോ അവാർഡ് പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു. എന്നാൽ ആ ചർച്ചക്കിടയിൽ അടൂർ ഗോപാലകൃഷ്ണനാണ് അവാർഡ് ലഭിക്കേണ്ടതെന്ന് വാദിച്ചതാണ് ഒടുവിലിനെ രഞ്ജിത് തല്ലാനുള്ള കാരണം. ഒടുവിൽ നിലപാടിൽ ഉറച്ചുനിന്നതോടെ രഞ്ജിത് കൈയാങ്കളിക്ക് മുതിരുകയായിരുന്നു’ ആലപ്പി അഷ്റഫ് ചൂണ്ടിക്കാണിക്കുന്നു
ആ സംഭവത്തിന് ശേഷം താനിതുവരെ രഞ്ജിത്തുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. രഞ്ജിത്തിനെ ന്യായീകരിച്ച സംവിധായകൻ എം പത്മകുമാറിനെ ആലപ്പി അഷ്റഫ് രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ‘പത്മകുമാറിനെ പോലെയൊരാൾക്ക് ഇത് പറയാൻ അർഹതയില്ല. അയാളുടെ പടങ്ങൾ നമ്മൾ കണ്ടതാണ്. രഞ്ജിത്തിനെ പോലെ ഡബിൾ വേർഷൻ പീഡകനായ ഒരാളുടെ പൃഷ്ഠം താങ്ങുന്നയാളാണ് പത്മകുമാർ’ ആലപ്പി അഷ്റഫ് ആരോപിച്ചു.
വേറെ ആരെങ്കിലും സാംസ്കാരിക കേരളത്തെ കുറിച്ചൊക്കെ പറഞ്ഞാൽ അംഗീകരിക്കാം. രഞ്ജിത്താണ് പത്മകുമാറിന് ആദ്യത്തെ സിനിമ കൊടുക്കുന്നത്. ഒരിക്കലും അയാളെ പോലെയുള്ളവർ ഇത്തരം പ്രതികരണങ്ങൾ നടത്താൻ പാടില്ല. അല്ലെങ്കിൽ അവർക്ക് പറയാം നിങ്ങൾ ഇപ്പോൾ എന്തിന് ഈ ആരോപണം ഉന്നയിക്കുന്നു എന്ന് ചോദിക്കാം. അല്ലാതെ ഞാൻ തറവേല കാണിച്ചു എന്നല്ല പറയേണ്ടത്. ഇനിയും ധാരാളം ഞെട്ടിക്കുന്ന വമ്പൻമാരുടെ കഥകൾ ഞാൻ പുറത്തുകൊണ്ടു വരും’ ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: