താല്‍ക്കാലിക നിയമനം 3-4 വര്‍ഷത്തേക്ക്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 11
ബെല്‍ ഗാസിയാബാദ് യൂണിറ്റിലേക്ക് 36 ട്രെയിനി എന്‍ജിനീയര്‍മാരെയും 12 പ്രോജക്ട് എന്‍ജിനീയര്‍മാരെയും ആവശ്യമുണ്ട്. സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ-
ട്രെയിനി എന്‍ജിനീയര്‍ (ഒഴിവുകള്‍- ജനറല്‍ 17, ഇഡബ്ല്യൂഎസ് 2, ഒബിസി നോണ്‍ ക്രീമിലെയര്‍ 10, എസ്‌സി 4, എസ്ടി 3). യോഗ്യത: ബിഇ/ബിടെക്-കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ് (ഫ്രഷര്‍/സി++, ജാവ, അല്‍ഗൊരിതം ഡവലപ്‌മെന്റ്, സോഫ്റ്റ്‌വെയര്‍ (എസ്ഡബ്ല്യു), ഡോക്കുമെന്റേഷന്‍ പരജ്ഞാനമുണ്ടായിരിക്കണം. പ്രായപരിധി 28 വയസ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. താല്‍ക്കാലിക നിയമനം 2-3 വര്‍ഷത്തേക്ക്. ശമ്പളം ആദ്യവര്‍ഷം പ്രതിമാസം 30,000 രൂപ, രണ്ടാം വര്‍ഷം 35,000 രൂപ, മൂന്നാം വര്‍ഷം 40,000 രൂപ. ശമ്പളത്തിന്റെ 10% ഏരിയ അലവന്‍സായി ലഭിക്കും.
പ്രോജക്ട് എന്‍ജിനീയര്‍- ഒഴിവുകള്‍ (ജനറല്‍ 7, ഇഡബ്ല്യുഎസ് 1, ഒബിസി നോണ്‍ ക്രീമിലെയര്‍ 2, എസ്‌സി 1, എസ്ടി 1). യോഗ്യത: ബിഇ/ബിടെക്-കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്; 2 വര്‍ഷത്തെ പ്രവൃത്തിപരിചയം, സി++, ജാവ, സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ്, സോഫ്റ്റ്‌വെയര്‍ ഡോക്കുമെന്റേഷന്‍, പൈത്തണ്‍ മുതലായവയില്‍ നല്ല പരിജ്ഞാനം വേണം. പ്രായപരിധി 32 വയസ്. നിയമാനുസൃത വയസ്സിളവുണ്ട്. താല്‍ക്കാലിക നിയമനം 3-4 വര്‍ഷത്തേക്ക്. ശമ്പളം ആദ്യവര്‍ഷം പ്രതിമാസം 40,000 രൂപ, രരണ്ടാം വര്‍ഷം 45,000 രൂപ, മൂന്നാം വര്‍ഷം 50,000 രൂപ, നാലാം വര്‍ഷം 55,000 രൂപ. ശമ്പളത്തിന്റെ 10 ശതമാനം ഏരിയ അലവന്‍സായി ലഭിക്കും.
നിശ്ചിത ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ www.bel-india.in/careers- ല്‍ ലഭിക്കും. ഡിസംബര്‍ 11 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും സെലക്ഷന്‍ നടപടികളും വെബ്‌സൈറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: