ധാക്ക : ബംഗ്ലാദേശിലെ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക മതമൗലികവാദ സർക്കാർ ന്യൂനപക്ഷങ്ങളെ, തുടർച്ചയായി പീഡിപ്പിക്കുകയാണ്. മതമൗലികവാദികളായ ജമാഅത്തെ ഇസ്‌ലാമി, ബിഎൻപിയുടെ നേതൃത്വത്തിലും പിന്തുണയിലും ഇസ്‌കോൺ വിശ്വാസികളെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്നു.
അതിനു പിന്നാലെയാണ് ഇസ്‌കോൺ സന്യാസി ചിൻമോയ് കൃഷ്ണ ദാസ് അറസ്റ്റിലായത് . അതിനു പിന്നാലെ മൂന്ന് ക്ഷേത്രങ്ങളാണ് ഇസ്ലാമിസ്റ്റുകൾ തകർത്തത് . എന്നാൽ ഇപ്പോൾ ചിറ്റഗോങ്ങിലെ ഫിരംഗിബസാറിലാണ് ലോകനാഥ് ക്ഷേത്രവും ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചിരിക്കുകയാണ്.
ഇസ്‌കോൺ വക്താവ് രാധാരാമൻ ദാസും ഈ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അതിൽ വടിയും വാളുമായി തെരുവിൽ പരസ്യമായി തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രോശിക്കുകയും ക്ഷേത്രത്തിന് നേരെ കല്ലെറിയുകയും ചെയ്യുന്നത് കാണാം. അക്രമത്തിൽ വിഗ്രഹങ്ങളും തകർന്നു.
നവംബർ 22ന് ബംഗ്ലാദേശിലെ നോർത്ത് മഗുരയിലെ പ്രശസ്തമായ കാളി ക്ഷേത്രത്തിന് നേരെ മുസ്ലീം മതമൗലികവാദി ആക്രമണം നടത്തിയിരുന്നു . എന്നാൽ ആക്രമണം നടത്തിയ യുവാവിനെ പിന്നീട് ഹിന്ദുക്കൾ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: