വാഷിങ്ടണ്‍: ഭാരത-അമേരിക്കന്‍ ശാസ്ത്രജ്ഞന് ജെയ് ഭട്ടാചാര്യയെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ഡയറക്ടറായി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു. നിലവില്‍ സ്റ്റാന്‍ഫഡില്‍ ഹെല്‍ത്ത് പോളിസി പ്രൊഫസറാണ്. സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഡെമോഗ്രഫി ആന്‍ഡ് ഇക്കണോമിക്സ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഏജിങ് മേധാവിയും നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ചില്‍ റിസര്‍ച്ച് അസോഷ്യേറ്റുമാണ്. 1968ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച ജെയ് ഭട്ടാചാര്യ, സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ നിന്നാണ് എംഡിയും പിഎച്ച്ഡിയും നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: