കോട്ടയ്ക്കല്‍: മണ്ഡലകാല വ്രതത്തിലുള്ള വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കുന്ന സ്കൂള്‍ കലോത്സവത്തില്‍ മാംസാഹാരം വിളമ്പി. മലപ്പുറം ജില്ലാ സ്കൂള്‍ കലോത്സവത്തിലാണ് മാംസാഹാരം വിളമ്പിയത്. കോട്ടയ്ക്കല്‍ ജിആര്എച്ച്എസ്എസാണ് കലോത്സവ വേദി.
വൃശ്ചികമായതിനാല് ഹിന്ദുക്കളായ മിക്ക വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും കലോത്സവ നഗരിയിലെത്തുന്ന രക്ഷാകര്‍ത്താക്കളും മാലയണിഞ്ഞു വ്രതത്തിലാണ്. ഈ സാഹചര്യത്തിലാണ് വിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ ചിക്കന്‍ വിഭവം വിളമ്പിയത്. ഉച്ചഭക്ഷണത്തില്‍ മാംസാഹാരമുണ്ടെന്നത് ബോധപൂര്‍വം സംഘാടകര്‍ മറച്ചുവച്ചതായും ആരോപണമുയരുന്നു.
വ്രതത്തിലുള്ളവരുടെ പാത്രത്തില്‍ വിളമ്പിയപ്പോഴാണ് പലരും അറിഞ്ഞതുതന്നെ. പത്ത് ഭക്ഷണ കൗണ്ടറുകളില്‍ ഒരിടത്തു മാത്രമാണ് സസ്യാഹാരമുണ്ടായിരുന്നത്. ഇതു മനസിലാക്കാതെ കൗണ്ടറുകളിലെത്തിയ അയ്യപ്പന്മാരുടെ പാത്രത്തിലാണ് ഇറച്ചി നല്‍കിയത്. കോട്ടൂര്‍ അഹമ്മദ് കുരിക്കള്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ കറുത്തേടത്ത് ഇബ്രാഹിം ഹാജിയാണ് ചിക്കന്‍ വിഭവം സ്പോണ്സര് ചെയ്തത്. ഇടത് അദ്ധ്യാപക സംഘടന കെഎസ്ടിഎക്കാണ് ഭക്ഷണ കമ്മിറ്റി മേല്‍നോട്ടം. ഭക്ഷണ കമ്മിറ്റിക്ക്, ഭക്ഷണ മെനു തയാറാക്കാമെന്ന പഴുത് ഉപയോഗിച്ചാണ് മാംസാഹാരം കൂട്ടിച്ചേര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: