ന്യൂദല്‍ഹി: എണ്‍പതുകളിലും തൊണ്ണൂറുകളിലും ജീവിച്ചിരുന്നവര്‍ക്ക് അറിയാം- യമഹയുടെ ആര്‍എക്സ് 100 സ്വാതന്ത്ര്യത്തിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്നു. സിറ്റി ട്രാഫിക്കിലൂടെ യുവാക്കള്‍ അതിവേഗം കുതിച്ചുപോകുന്ന ബൈക്ക്. എഞ്ചിന്റെ ഇരമ്പുന്ന ശബ്ദം തന്നെ പ്രതിഷേധിക്കുന്ന യൂത്തിന്റെ പ്രതീകമായിരുന്നു. എന്നാല്‍ 1996ല്‍ ഈ യമഹ ആര്‍എക്സ് 100 നിരോധിക്കപ്പെട്ടു. കാരണം പുക ബഹിഗമനത്തിന്റെ കാര്യത്തില്‍ ബൈക്കുകള്‍ക്ക് നിയന്ത്രണങ്ങള്‍ അധികമായതോടെയാണ് യമഹ ഈ ബൈക്ക് പിന്‍വലിച്ചത്.
എന്നാല്‍ ഇതാ എഞ്ചിന് പവറിന് പേരുകേട്ട ഇന്നലെകളിലെ യമഹയുടെ ആര്‍എക്സ് 100 ഒട്ടേറെ പുതുമകളുമായി 2025ല്‍ വീണ്ടും എത്തുന്നു. ഇത് 80കളിലെയും 90കളിലെയും പഴയ യമഹ ആയിരിക്കില്ല. പക്ഷെ ചില പഴയകാര്യങ്ങള്‍ അതുപോലെ ആവര്‍ത്തിക്കുകയും ചെയ്യും. വര്‍ഷങ്ങളായുള്ള ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്താണ് യമഹ വീണ്ടും ആര് എക്സ് 100 ഇറക്കുന്നത്.
12.94 bhp കരുത്ത് , 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ്
ഒരു 100 സിസി പവര്‍ പ്ലാന്റ് തന്നെ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. അതില്‍ നിന്നും യമഹ ആര്‍എക്സ് 100 100 സിസി എന്‍ജിനോട് കൂടി വരാനാണ് സാധ്യതയെന്ന് കരുതുന്നു. ചില വിദഗ്ധര്‍ പറയുന്നത് 225 സിസി ആയിരിക്കുമെന്നാണ്. ബിഎസ് 6 എന്ന സ്റ്റാന്‍ഡേഡ് പൂര്‍ണ്ണമായും പാലിക്കുന്നതായിരിക്കും ഈ എഞ്ചിന്. അതില്‍ ഏറ്റവും പുതുമയാര്‍ന്ന സാങ്കേതിക വിദ്യയായിരിക്കും ഉള്‍പ്പെടുത്തുക. ടു സ്ട്രോക്ക് എഞ്ചിന് പകരം പുതിയ ഫോര്‍ സ്ട്രോക് എഞ്ചിനായിരിക്കും. അതില്‍ ഡയറക്ട് ഇന്ജെക്ഷന് ടെക്നോളജിയായിരിക്കും അവതരിപ്പിക്കുക. 5.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്നും 60 കിലോമീറ്ററിലേക്ക് കുതിപ്പ് നല്‍കുന്നതായിരിക്കും എഞ്ചിന്.
ബൈക്കില്‍ ഡ്യുവല്‍ ചാനല്‍ എബിഎസ് സിസ്റ്റവും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഉണ്ടായേക്കും. പരമാവധി 12.94 bhp കരുത്ത് ആയിരിക്കും മറ്റൊരു പ്രത്യേകത. ലിറ്ററിന് 55 കിലോമീറ്റര്‍ ആയിരിക്കും മൈലേജ്. ഇത് ലിറ്ററിന് 72 വരെയാകാമെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ ആര്‍എക്സ് 100 കമ്പനി ഉടന്‍ തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.
പുതിയ ആര്‍എക്സ് 100ലെ പുതിയ ഫീച്ചറുകള്‍
പഴയ ആര്‍എക്സ് 100ല്‍ നിന്നും അതുപോലെ ചീന്തിയെടുക്കുന്ന ഫീച്ചറുകള്‍ റൗണ്ട് ആകൃതിയിലുള്ള ഹെഡ് ലാമ്പ്, കണ്ണീര്‍ത്തുള്ളിയുടെ ആകൃതിയിലുള്ള ഫ്യൂവര്‍ ടാങ്ക്. ഫ്ളാറ്റ് സീറ്റ് എന്നിവയായിരിക്കും. പക്ഷെ ഹെഡ് ലാമ്പ് എല്‍ഇഡി ആയിരിക്കും. പ്രീമിയം സവിശേഷതകളുമായി വരുന്ന പുതിയ ആര്‍എക്സ് 100ല്‍ സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ പുതുമകളായിരിക്കും. മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നീ പുതുപുത്തന്‍ ഫീച്ചറുകളും ഉണ്ടായിരിക്കും. ഡിസ്ക് ബ്രേക്ക്, ട്യൂബ് ലെസ് ടയര്‍ തുടങ്ങിയ ഫീച്ചറുകളും ഉറപ്പായും ഉണ്ടായേക്കും. 17 ഇഞ്ച് അലോയ് വീലുകള്‍ ആയിരിക്കും മുന്‍പിലും പിന്പിലും. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഇഷ്ടമുള്ള ഫീച്ചറുകള്‍ ചേര്‍ക്കാന്‍ വേണ്ടി പല കമ്പനികളുമായും യമഹ കരാറില്‍ ഏര്‍പ്പെടുന്നുണ്ട്. സ്റ്റാന്‍ഡേഡ് ഫീച്ചറുകളോട് കൂടിയ ബൈക്കിന് 1.2 ലക്ഷം രൂപ വില വരുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: