ന്യൂഡല്‍ഹി: കേരളത്തില്‍ അഞ്ചു വര്‍ഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ 124 പേരും കടുവയുടെ ആക്രമണത്തില്‍ രണ്ടുപേരും മരിച്ചതായി വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ലോക്സഭയില്‍ അറിയിച്ചു. ആക്രമണം തടയുന്നതിന് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച 620 കോടി രൂപയുടെ അപേക്ഷയില്‍ അനുഭാവപൂര്‍ണ്ണമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
വന്യജീവി ആക്രമണത്തില്‍ മരണം സംഭവിച്ചാല്‍ നല്കുന്ന ധനസഹായും പത്തുലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. ഈ തുകയുടെ 60% കേന്ദ്രമാണ് നല്‍കുന്നത്. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികളില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നുണ്ട്. വന്യ ജീവികളുടെ കടന്നുകയറ്റം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ നിര്‍ദ്ദേശിക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: