ലക്നൗ : ഉത്തർപ്രദേശിലെ 9 സീറ്റുകളിലാണ് ഇന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പ് . കടേഹാരി (അംബേദ്കർനഗർ), കർഹാൽ (മെയിൻപുരി), മിരാപൂർ (മുസാഫർനഗർ), ഗാസിയാബാദ്, മജ്വാൻ (മിർസാപൂർ), സിസാമൗ (കാൻപൂർ), ഖൈർ (അലിഗഡ്), ഫുൽപൂർ (പ്രയാഗ്രാജ്), കുന്ദർക്കി (മൊറാദാബാദ്) എന്നീ നിയമസഭാ സീറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. സിസാമൗ, കർഹാൽ എന്നീ രണ്ട് സീറ്റുകളിൽ മാത്രമാണ് എസ്പിക്ക് സ്വാധീനമുള്ളത് .
എന്നാൽ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കുന്ദർകിയിലെ വിജയമാണ് എല്ലാവരും ഉറ്റു നോക്കിയിരുന്നത് . 30 വർഷത്തിന് ശേഷമാണ് ഇവിടെ ബിജെപിയുടെ സ്ഥാനാർത്ഥി വിജയിക്കുന്നത് . മുസ്ലീം ഭൂരിപക്ഷമുള്ള മേഖലയിൽ സമാജ്വാദി പാർട്ടിയായിരുന്നു കാലങ്ങളായി എംഎൽഎ സ്ഥാനം കയ്യാളിയിരുന്നത്.
കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെ ഇസ്ലാം മതസ്ഥർ മാത്രം വിജയിച്ച സീറ്റുകൂടിയാണിത്. 1993ൽ ബിജെപിയാണ് ഈ സീറ്റിൽ വിജയിച്ചത്. അതിനുശേഷം ഇവിടെ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചിട്ടില്ല . എന്നാൽ ഇത്തവണ ബിജെപിയുടെ രാംവീർ താക്കൂർ ഈ വാക്ക് മാറ്റി എഴുതിച്ചു.
1,44,791 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കുന്ദർകിയുടെ ജനപ്രതിനിധിയായി രാംവീർ താക്കൂർ തെരഞ്ഞെടുക്കപ്പെട്ടു. ആകെ 1,70,371 വോട്ടുകൾ അദ്ദേഹം നേടി. ഈ സീറ്റിൽ ആകെ 11 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ ബിജെപിയുടെ രാംവീർ ഒഴികെ മറ്റെല്ലാ സ്ഥാനാർത്ഥികളും മുസ്ലീങ്ങളായിരുന്നു . 2022ൽ മുസ്ലീം ആധിപത്യമുള്ള കുന്ദർക്കി സീറ്റിൽ വിജയിച്ച സിയാവുർ റഹ്മാൻ ബുർക്ക് മൊറാദാബാദിൽ നിന്ന് എംപിയായതോടെയാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: