ന്യൂദല്‍ഹി: മുനമ്പത്തെ സമവായം ഒരു മതത്തിന് വേണ്ടിയുള്ള നിലപാടാകരുതെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്. വഖഫ് ബോര്‍ഡിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നഷ്ടപരിഹാരം നല്കാന് തുനിയരുത്. നികുതിദായകരുടെ പണം വഖഫിന് നഷ്ടപരിഹാരത്തിന് വേണ്ടി ഉപയോഗിക്കരുത്. നിയമത്തിന് മുന്നില്‍ നിലനില്‍ക്കാത്ത അന്യായമായ ആവശ്യങ്ങളെ തള്ളുക തന്നെ ചെയ്യണം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വഖഫ് നിയമഭേദഗതിയെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: