വത്തിക്കാന്‍: ഔപചാരിക ആചാരങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി വത്തിക്കാന്‍. മുന്‍കാലങ്ങളില്‍ ആചരിച്ചിരുന്ന പരമ്പരാഗതവും വിപുലവുമായ ശവസംസ്കാര ചടങ്ങുകള്‍ ഉപേക്ഷിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു.
സൈപ്രസ്, ലെഡ്, ഓക്ക് എന്നിവ കൊണ്ട് നിര്‍മ്മിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള പേടകങ്ങള്‍ ഉപേക്ഷിച്ച്, സാധാരണ മരപ്പെട്ടിയില്‍ മാര്‍പ്പാപ്പയെ അടക്കം ചെയ്യും. മുന്‍ഗാമികളെപ്പോലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനായി ഉയര്‍ത്തിയ പ്ലാറ്റ്ഫോമിലോ കാറ്റഫാല്ക്കിലോ പ്രദര്‍ശിപ്പിക്കില്ല.
അടക്കം ചെയ്യാന്‍ റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്ക ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തു. ഒരു നൂറ്റാണ്ടിനിടെ വത്തിക്കാന്‍ പുറത്ത് അടക്കം ചെയ്യപ്പെടുന്ന ആദ്യത്തെ മാര്‍പ്പാപ്പയാകും അദ്ദേഹം . ദൈവമാതാവായ മേരിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഈ ബസിലിക്ക ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് പ്രിയപ്പെട്ടതാണ്.
ഡിസംബര്‍ 17 ന് 88 വയസ്സ് തികയുന്ന മാര്‍പാപ്പ, ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കിലും സെപ്റ്റംബറില്‍ രണ്ട് വിദേശ യാത്രകള്‍ നടത്തുകയും ഒക്ടോബറില്‍ കത്തോലിക്കാ നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: