ന്യൂഡല്‍ഹി : വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിന് എതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. എന്നാല്‍ ഈ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്ന് സര്‍ക്കാരും വ്യക്തമാക്കി. വഖഫ് ഭേദഗതി ബില്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ആഴ്ചയുടെ അവസാന ദിവസം നല്‍കാനാണ് സംയുക്ത പാര്‍ലമെന്ററി സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തീയതി മാറ്റണമെന്ന് ഇന്നലെ ചേര്‍ന്ന ജെപിസിയുടെ അവസാന യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഈ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കരുതെന്നും ഇനിയും സമയം വേണമെന്നുമാണ് അവരുടെ ആവശ്യം. എന്നാല്‍ ജെപിസി ഇത് തള്ളി. 25 സിറ്റിംഗ് നടത്തിയിട്ടും ജെപിസിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ഭേദഗതിയെക്കുറിച്ച് പഠിച്ചു കഴിഞ്ഞിട്ടില്ല എന്നാണ് പറയുന്നത്.
സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയുടെ വിശദാംശങ്ങള്‍ ജെപിസി യോഗത്തില്‍ സമര്‍പ്പിച്ചുവെങ്കിലും അത് വിലയിരുത്താന്‍ പ്രതിപക്ഷം തയ്യാറായില്ല. ബില്ലിന്റെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് സമവായ നീക്കം എന്ന നിലയ്ക്ക് സംയുക്ത പാര്‍ലമെന്റ് സമിതിക്ക് വിട്ടത്. ബില്ലു തന്നെ ഒഴിവാക്കണമെന്ന നിലപാടാണ് പ്രതിപക്ഷം പുലര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: