കൊച്ചി:തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന് കൊച്ചിയിലെത്തിച്ച ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് പിടികൂടി. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെ ചിത്രീകരണം നടത്തിയതിനാണ് ബോട്ടുകള്‍ പിടിച്ചെടുത്തത്.
ചെല്ലാനത്തെ ഹാര്‍ബറില്‍ സിനിമ ചിത്രീകരിക്കുന്നതിന് അണിയറപ്രവര്‍ത്തകര്‍ അനുമതി വാങ്ങിയിരുന്നു. എന്നാല്‍ അനുമതിയില്ലാതെ സംഘം ഉള്‍ക്കടലിലേക്ക് ചിത്രീകരണത്തിനായി പോകുകയായിരുന്നു.
ബോട്ടിന് പെര്മിറ്റില്ലായിരുന്നു. ഇതോടെഫിഷറീസ് വകുപ്പ് രണ്ട് ബോട്ടുകള്‍ പിടിച്ചെടുക്കുകയായിരുന്നു. ചിത്രീകരണ സംഘത്തില്‍നിന്നും വന്‍തുക പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: