തൃശ്ശൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍നിര്‍ണയത്തില്‍ സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ കെ.അനീഷ് കുമാര്‍. ഭൂമിശാസ്ത്രപരമായ അതിരുകളും പ്രത്യേകതകളും പരിഗണിക്കാതെ വാര്‍ഡുകളും ഡിവിഷനുകളും തീര്‍ത്തും അശാസ്ത്രീയമായി സിപിഎമ്മിന്റെ രാഷട്രീയ താല്പര്യം മാത്രം നോക്കി വെട്ടി മുറിച്ചിരിക്കുകയാണ്.
ഇത് അധികാര ദുര്‍വിനിയോഗം നടത്തി തെരെഞ്ഞെടുപ്പ് അട്ടിമറിക്കലാണ്. നാടിന്റെ വികസനത്തിനും ജനങ്ങളുടെ സൗകര്യങ്ങള്‍ക്കും വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കും. തെരഞ്ഞെടുപ്പില്‍ ജയിക്കാനായി ഏകപക്ഷീയമായി നടത്തിയ വാര്‍ഡ് വിഭജനം യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതുമൂലം തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രതിസന്ധി ഉണ്ടാകും. പരാതികള്‍ പരിഹരിക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ ബിജെപി നീതി തേടി ഹൈക്കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് അനീഷ്കുമാര്‍ പറഞ്ഞു.
അതേസമയം ജില്ലയിലെ ഗ്രാമപഞ്ചായത്ത് – നഗര സഭ – കോര്പ്പറേഷന് വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം ഇറങ്ങി. കരട് വിജ്ഞാപനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഗ്രാമകേന്ദ്രങ്ങള്‍, വില്ലേജ് ഓഫീസുകള്‍, വായനശാലകള്‍, അക്ഷയകേന്ദ്രങ്ങള്‍, റേഷന്‍ കടകള്‍, വാര്‍ത്താ ബോര്‍ഡുകള്‍ എന്നിവിടങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.ഡിസംബര്‍ 3 വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം.
ഡീലിമിറ്റേഷന്‍ സെക്രട്ടറിക്കോ ജില്ലാ കളക്ടര്‍ക്കോ നേരിട്ടോ രജിസ്ട്രേഡ് തപാലിലോ ആക്ഷേപങ്ങള്‍ നല്‍കാം. ആക്ഷേപങ്ങള്‍ക്കൊപ്പം ഏതെങ്കിലും രേഖകള്‍ ഹാജരാക്കുന്നുണ്ടെങ്കില്‍ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കണം. ഡീലിമിറ്റേഷന്‍ കമ്മീഷന്റെ വിലാസം: സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്, കോര്പ്പറേഷന് ബില്‍ഡിംഗ്, നാലാം നില, വികാസ് ഭവന് പി.ഒ, തിരുവനന്തപുരം- 695 033.
പ്രതികരിക്കാൻ ഇവിടെ എഴുതുക: