പാലക്കാട് : മുനമ്പം ആവർത്തിക്കാതിരിക്കാൻ പാലക്കാട് ജനത ബുദ്ധിപൂർവ്വം വോട്ട് ചെയ്യണമെന്ന് ക്രിസ്ത്യൻ അസോസിയേഷനായ കാസ.ക്രിസ്ത്യാനികളെ എങ്ങനെയൊക്കെ അവഗണിച്ചാലും സഭാ നേതൃത്വത്തെ കയ്യിലെടുത്ത് കഴിഞ്ഞാൽ ഇലക്ഷൻ ആകുമ്പോൾ നമ്മൾ കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനുമെല്ലാം വോട്ട് ചെയ്തുകൊള്ളുമെന്ന് അറിയാവുന്നതു കൊണ്ടാണ് അവർ നമ്മളുടെ പ്രശ്നങ്ങൾക്ക് പുല്ലുവില കൽപ്പിച്ചുകൊണ്ട് നമ്മളെ അവഗണിക്കുന്നതെന്നും കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മതം മാറ്റി കൊണ്ടുപോകുന്ന ലൗ ജിഹാദ്, നമ്മുടെ യുവതലമുറയെ മാത്രം ലക്ഷ്യം വെച്ചുള്ള നാർക്കോട്ടിക് ജിഹാദ് ഇതു പോലുള്ളവയിൽ ഒന്നിലും നമ്മുടെ വിലാപം ഇതുവരെ കേൾക്കുവാൻ കോൺഗ്രസോ കമ്മ്യൂണിസ്റ്റുകളോ തയ്യാറായിട്ടില്ല . എന്നുമാത്രമല്ല അങ്ങനെയൊന്നില്ല എന്ന് വരുത്തി തീർക്കുവാനാണ് അവർ ഒത്തുചേർന്നു ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ഓരോ വിഷയത്തിലും ഇരകളായ നമുക്ക് നേരെ മുഖം തിരിച്ചു കൊണ്ട് ഈ കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും എന്നും വേട്ടക്കാർക്ക് ഒപ്പമായിരുന്നു.
കോൺഗ്രസ് ഉണ്ടാക്കിക്കൊടുത്ത നിയമങ്ങളുടെ ബലത്തിൽ വഖഫ് ബോർഡ് നാളെ ടിപ്പു സുൽത്താന്റെ പടയോട്ട കാലത്ത് അയാൾ വഖഫ് ചെയ്താണ് എന്നു പറഞ്ഞ് പാലക്കാട്ടെ നിങ്ങൾ താമസിക്കുന്ന ഭൂമിയുടെ മേൽ അവകാശവാദം ഉന്നയിച്ചാലും ഈ കേരള നിയമസഭയിലെ നിലവിലുള്ള മുഴുവൻ എംഎൽഎമാരും നിങ്ങൾക്ക് എതിരു തന്നെ ആയിരിക്കുമെന്നും കാസ പറയുന്നു.
നമ്മൾ ഇപ്പോഴും പഴയ രാഷ്ട്രീയ കാഴ്ചപ്പാടും കൊണ്ടിരുന്നാൽ വരുന്ന 20 വർഷത്തിനുള്ളിൽ കേരളത്തിൽ ക്രൈസ്തവ സമുദായം ഓർമ്മയാകും എന്നുള്ളത് നിങ്ങൾ പോളിംഗ് ബൂത്തിലേക്ക് ഇറങ്ങുമ്പോൾ ഓർത്തിരിക്കണമെന്നും കാസ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
പാലക്കാട്ടെ ക്രിസ്ത്യൻ സമൂഹം ഇക്കുറി യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് വോട്ട് രേഖപ്പെടുത്തുക.
ക്രിസ്തുവിൽ പ്രിയ സഹോദരങ്ങളെ ,
കേരള നിയമസഭയിലേക്കുള്ള ഉപതെഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുവാൻ പോകുന്നതിനു മുൻപായി ആദ്യം നിങ്ങൾ ചിന്തിക്കേണ്ടത് ഇപ്പോഴത്തെ ഈ കേരള നിയമസഭയിൽ ക്രിസ്ത്യൻ സമുദായത്തിന്റെയും കൂടി ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന ഒരാളെങ്കിലും നിലവിലെ എംഎൽഎമാരിൽ ഉണ്ടോ എന്നതാണ്.
ഇല്ല ഒരാൾ പോലും ഇല്ല എന്നതാണ് യാഥാർത്ഥ്യം !
നിലവിലെ കേരള നിയമസഭയിൽ ക്രിസ്ത്യൻ നാമധാരികളായിട്ടുള്ള എംഎൽഎമാർ ഉൾപ്പെടെയുള്ള 140 എംഎൽഎമാരിൽ ഒരാൾപോലും ക്രിസ്ത്യാനിയുടെ ന്യായമായ വിഷയത്തിൽ , എന്തിന് ഭൂരിപക്ഷ സമുദായമായ ഹിന്ദുവിന്റെയും ന്യായമായ വിഷയത്തിലാണെങ്കിൽ പോലും അവർ ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ വേണ്ടി ഒരു വാക്കുപോലും ശബ്ദിക്കില്ലായെന്നത് ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ വിഷയങ്ങളിൽ നിന്നും നാം മനസ്സിലാക്കിയിട്ടുള്ളതാണ്.
നമ്മൾ ക്രിസ്ത്യാനികളെ എങ്ങനെയൊക്കെ അവഗണിച്ചാലും എത്രയൊക്കെ ദ്രോഹിച്ചാലും നമ്മുടെ സഭാ നേതൃത്വത്തെ കയ്യിലെടുത്ത് കഴിഞ്ഞാൽ ഇലക്ഷൻ ആകുമ്പോൾ പരമ്പരാഗത രാഷ്ട്രീയത്തിന്റെ പേരിൽ നമ്മൾ കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനുമെല്ലാം വോട്ട് ചെയ്തുകൊള്ളുമെന്ന് അവർക്ക് അറിയാവുന്നതു കൊണ്ടാണ് അവർ നമ്മളുടെ പ്രശ്നങ്ങൾക്ക് പുല്ലുവില കൽപ്പിച്ചുകൊണ്ട് നമ്മളെ അവഗണിക്കുന്നത്. അതേസമയം മതത്തെ ബുദ്ധിപൂർവ്വം രാഷ്ട്രീയത്തിൽ ഉപയോഗിച്ചുകൊണ്ട് സമ്മർദ്ദ തന്ത്രങ്ങളിലൂടെ വോട്ട് ബാങ്ക് കാട്ടി ഭയപ്പെടുത്തി ഭരണപ്രതിപക്ഷങ്ങളെ അടിമകളാക്കി മുസ്ലിം സമുദായം അവർക്കു വേണ്ടുന്നതെല്ലാം നേടിയെടുത്തു കൊണ്ടിരിക്കുന്നു.
ക്രിസ്ത്യാനികളെ എത്രയൊക്കെ ചവുട്ടി തേച്ചാലും അവർ തങ്ങൾക്ക് വോട്ട് ചെയ്തു കൊള്ളുമെന്ന വിശ്വാസമുള്ളതിനാൽ അവർക്ക് ഒപ്പം നിർത്തേണ്ടത് മുസ്ലിം സമുദായത്തെയാണ് ‘ അതു കൊണ്ട് തന്നെ അവരെ പ്രീണിപ്പിക്കുന്നതിനായി അവരുടെ അന്യായമായ ആവശ്യം പോലും നടത്തി കൊടുക്കാൻ വേണ്ടിയുള്ള മത്സരമാണ് മതമൗലികവാദികളാൽ ഹൈജാക്ക് ചെയ്യപ്പെട്ട് കഴിഞ്ഞ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇപ്പോൾ ഈ കേരളത്തിൽ ഈ നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ കേരളത്തിലെ യഥാർത്ഥ ന്യൂനപക്ഷമെന്നു പറയുന്നത് ക്രിസ്ത്യാനികളാണ്. എന്നിട്ടും ക്രിസ്ത്യൻ സമുദായത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ കൊടുക്കണമെന്ന് ഹൈക്കോടതി വരെ വിധി പറഞ്ഞിട്ടും നമുക്ക് അത് ലഭിക്കാതിരിക്കുവാനായി ന്യൂനപക്ഷത്തിലെ ഭൂരിപക്ഷമായ മുസ്ലിം സമുദായത്തിന് വേണ്ടി പൊതു ഖജനാവിൽ നിന്നും പണമെടുത്ത് കോൺഗ്രസിന്റെ പൂർണ്ണ സമ്മതത്തോടുകൂടി സുപ്രീംകോടതിയിൽ അപ്പിലിനു പോകുകയാണ് നമ്മുടെ കമ്മ്യൂണിസ്റ്റ് സർക്കാർ ചെയ്തിരിക്കുന്നത്.
അതുപോലെ മുന്നോക്കരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് തടയപ്പെടുന്ന EWS ആനുകൂല്യങ്ങൾ, നമ്മുടെ പെൺകുട്ടികളെയും വീട്ടമ്മമാരെയും പ്രണയത്തിന്റെ കെണിയിൽ പെടുത്തി മതം മാറ്റി കൊണ്ടുപോകുന്ന ലൗ ജിഹാദ്, നമ്മുടെ യുവതലമുറയെ മാത്രം ലക്ഷ്യം വെച്ചുള്ള നാർക്കോട്ടിക് ജിഹാദ് ഇതു പോലുള്ളവയിൽ ഒന്നിലും നമ്മുടെ വിലാപം ഇതുവരെ കേൾക്കുവാൻ കോൺഗ്രസോ കമ്മ്യൂണിസ്റ്റുകളോ തയ്യാറായിട്ടില്ല എന്നുമാത്രമല്ല അങ്ങനെയൊന്നില്ല എന്ന് വരുത്തി തീർക്കുവാനാണ് അവർ ഒത്തുചേർന്നു ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
നമ്മുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിൾ ഡീസൽ ഒഴിച്ച് കത്തിച്ചപ്പോൾ , കേരളത്തിലെ വിവിധ ജില്ലകളിൽ മലയോര മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള കുരിശുകളെ അവഹേളിച്ചപ്പോൾ , നമ്മുടെ പുൽക്കൂടുകൾ നശിപ്പിച്ചപ്പോൾ, കർണാടകയിലെ ഹിജാബ് വിഷയത്തിന്റെ പേരിൽ കേരളത്തിലെ നമ്മുടെ സ്കൂളുകളിൽ കയറി വൈദികരെയും കന്യാസ്ത്രീകളെയും ഭീഷണിപ്പെടുത്തി മാപ്പ് പറയിപ്പിച്ചപ്പോൾ, നമ്മുടെ ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ കയറി അതിക്രമങ്ങൾ കാട്ടിയപ്പോൾ, ജോസഫ് മാഷ് എന്ന അധ്യാപകന്റെ കൈ വെട്ടിയെടുത്തപ്പോൾ, അമൽജ്യോതി കോളേജ് അടിച്ചുതകർത്തപ്പോൾ , പൂഞ്ഞാറിൽ വൈദികനെ വാഹനം കയറ്റി കൊല്ലാൻ ശ്രമിച്ചപ്പോൾ, കുട്ടികൾക്ക് പന്നിമാംസം വിളമ്പിയെന്നു പറഞ്ഞു സ്കൂളിൽ കയറി ഒരു അധ്യാപകനെ തല്ലിച്ചതച്ചപ്പോൾ, സ്വന്തം ജനത്തിന് ഒരു ഉപദേശം നൽകിയതിന്റെ പേരിൽ പാലാ ബിഷപ്പിനെയും തലശ്ശേരിയിലെ വൈദികൻ ഫാദർ ആന്റണി തറയ്ക്കടവിലിനെയും ആക്രമിക്കാൻ ശ്രമിച്ചപ്പോൾ, നമ്മുടെ കന്യാസ്ത്രീകളെയും വൈദികരെയും പിതാക്കന്മാരെയും അവഹേളിക്കുന്ന കക്കുകളി എന്ന നാടകം നടത്തിയപ്പോൾ, ഈശോ എന്ന സിനിമ ഇവിടെ പ്രദർശിപ്പിച്ചപ്പോൾ ,നിരന്തരമായി നമ്മുടെ കന്യാസ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചപ്പോൾ , നമ്മുടെ വിശുദ്ധ നാടുകൾ സ്ഥിതിചെയ്യുന്ന ഇസ്രായേലിൽ ആക്രമണം നടത്തിയവർക്ക് ഇവർ നൽകിയ ഐക്യദാർഢ്യം ,ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ എന്ന സഹോദരിയുടെ കുടുംബത്തിന് നേരിടേണ്ടി വന്ന പ്രശ്നങ്ങൾ, ഹഗിയ സോഫിയ എന്ന ക്രിസ്ത്യൻ ദേവാലയം മുസ്ലിം പള്ളിയാക്കി മാറ്റിയ വിഷയത്തിൽ , ടിപ്പുവിന്റെ ചരിത്രം പറഞ്ഞതിന്റെ പേരിൽ നമ്മുടെ ജോസഫ് പുത്തൻപുരക്കൽ അച്ഛൻ ആക്രമിക്കപ്പെട്ടപ്പോൾ , എറണാകുളം അങ്കമാലി അതിരൂപതയിലെ കന്യാസ്ത്രീകളുടെ വിഷയത്തിൽ, അങ്ങിനെ അങ്ങിനെ ഓരോ വിഷയത്തിലും ഇരകളായ നമുക്ക് നേരെ മുഖം തിരിച്ചു കൊണ്ട് ഈ കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും എന്നും വേട്ടക്കാർക്ക് ഒപ്പമായിരുന്നു.
വന്യമൃഗങ്ങൾ നമ്മുടെ സഹോദരങ്ങളുടെ ജീവനെടുക്കുമ്പോഴും, കേന്ദ്രസർക്കാർ വന്യജീവി ശല്യത്തെ തടയാനായി സംസ്ഥാന സർക്കാരിന് കൊടുത്ത ഫണ്ടുകൾ വകമാറ്റി വിനിയോഗിക്കുമ്പോഴും , മലയോര മേഖലയിലെ നമ്മുടെ സഹോദരങ്ങളെ കുടിയിറക്കുവാൻ വേണ്ടി കരുതിക്കൂട്ടി ബഫർ സോൺ പരിധി നിർണ്ണയിച്ചപ്പോഴുമെല്ലാം ഇത്രയും കാലം നാം വോട്ട് ചെയ്തു വിജയിപ്പിച്ച കോൺഗ്രസും കമ്മ്യൂണിസ്റ്റും ഒറ്റക്കെട്ടായി എന്നും നമുക്ക് എതിരായിരുന്നു.
ഏറ്റവുമൊടുവിൽ മുനമ്പത്തെ പാവപ്പെട്ട 600 ഓളം കുടുംബങ്ങളുടെ കണ്ണീരിനെ പോലും വകവയ്ക്കാതെ ഭരണ പ്രതിപക്ഷത്തെ 140 എംഎൽഎമാർ ഒത്തുചേർന്നു വഖഫ് നിയമ ഭേദഗതിക്ക് എതിരായി ഏകകണ്ഠമായി പ്രമേയം പാസാക്കി. എന്നാൽ അവിടെ മുനമ്പത്തുകാർക്ക് വേണ്ടി ശബ്ദിക്കുവാനോ അവർക്ക് വേണ്ടി ഒരു അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുക്കുവാനോ ചോദ്യോത്തര വേളയിൽ അവർക്കുവേണ്ടി ഒരു ചോദ്യം ചോദിക്കുവാനോ നിലവിലെ കേരള നിയമസഭയിലെ ഒരു എംഎൽഎ പോലും തയ്യാറായില്ല എന്നു നാം ഓർക്കണം.
സുപ്രീംകോടതിക്ക് പോലും ചോദ്യം ചെയ്യാനാവാത്ത രീതിയിൽ കോൺഗ്രസ് ഉണ്ടാക്കിക്കൊടുത്ത നിയമങ്ങളുടെ ബലത്തിൽ വഖഫ് ബോർഡ് നാളെ ടിപ്പു സുൽത്താന്റെ പടയോട്ട കാലത്ത് അയാൾ വഖഫ് ചെയ്താണ് എന്നു പറഞ്ഞ് പാലക്കാട്ടെ നിങ്ങൾ താമസിക്കുന്ന ഭൂമിയുടെ മേൽ അവകാശവാദം ഉന്നയിച്ചാലും ഈ കേരള നിയമസഭയിലെ നിലവിലുള്ള മുഴുവൻ എംഎൽഎമാരും നിങ്ങൾക്ക് എതിരു തന്നെ ആയിരിക്കും.
ഈ ഉപതെരഞ്ഞെടുപ്പിൽ പാലക്കാടു നിന്നും കോൺഗ്രസിന്റെയോ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയോ സ്ഥാനാർത്ഥികളിൽ ആരെ വിജയിപ്പിച്ചു നിയമസഭയിലേക്ക് അയച്ചാലും അയാൾ നിങ്ങളെ കുടിയിറക്കുവാൻ ശ്രമിക്കുന്നവർക്കൊപ്പം നിൽക്കുന്ന ഭരണപ്രതിപക്ഷത്തെ എംഎൽഎമാരുടെ കൂടെ ചേരുമെന്നല്ലാതെ അയാൾ നിങ്ങൾക്ക് വേണ്ടി ഒരിക്കലും ശബ്ദിക്കില്ല.
പിന്നെ എന്തിനുവേണ്ടി നിങ്ങൾ നിങ്ങളുടെ ശത്രുക്കൾക്കൊപ്പം നിലകൊള്ളും എന്നുറപ്പുള്ള കോൺഗ്രസുകാരനെയോ കമ്മ്യൂണിസ്റ്റുകാരനെയോ നിങ്ങൾ പരമ്പരാഗത രാഷ്ട്രീയത്തിന്റെ പേരിൽ ജയിപ്പിച്ചു നിയമസഭയിലോട്ട് അയക്കുവാൻ ഇക്കുറി ശ്രമിക്കണം ???
മുസ്ലിം സമുദായത്തിന്റെ മതനേതൃത്വം ബുദ്ധിപൂർവ്വം മതത്തെ രാഷ്ട്രീയത്തിൽ ഉപയോഗപ്പെടുത്തിക്കൊണ്ട് അവർ സമസ്ത മേഖലകളെയും കീഴടക്കി കൊണ്ടിരിക്കുമ്പോൾ നമ്മൾ ഇപ്പോഴും പഴയ രാഷ്ട്രീയ കാഴ്ചപ്പാടും കൊണ്ടിരുന്നാൽ വരുന്ന 20 വർഷത്തിനുള്ളിൽ കേരളത്തിൽ ക്രൈസ്തവ സമുദായം ഓർമ്മയാകും എന്നുള്ളത് നിങ്ങൾ പോളിംഗ് ബൂത്തിലേക്ക് ഇറങ്ങുമ്പോൾ ഓർത്തിരിക്കണം.
അബ്ദുൾ നാസർ മദനിക്ക് വേണ്ടിയും സദാം ഹുസൈന് വേണ്ടിയും , ലക്ഷദ്വീപിലെ മതമൗലികവാദികൾക്ക് വേണ്ടിയും , വഖഫ് നിയമഭേദഗതിക്ക് എതിരെയും പാസായത് പോലെ ഏകകണ്ഠമായി ഒരു പ്രമേയവും ഇനി കേരള നിയമസഭയിൽ പാസാകാൻ ഇടവരരുത്, ഒരാളെങ്കിലും അത്തരം അനീതികൾക്കെതിരെ എതിർത്തു വോട്ട് ചെയ്യുവാനും നമ്മുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുവാനും കേരള നിയമസഭയിൽ ഉണ്ടാവേണ്ടത് നിങ്ങളുടെയും നിങ്ങളുടെ വരും തലമുറകളുടെയും ആവശ്യമാണ്. ആ സംഭാവന ഇപ്രാവശ്യം പാലക്കാട് നിന്നായിരിക്കട്ടെ.
അതുകൊണ്ടുതന്നെ കേരള നിയമസഭയിൽ കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റിന്റെയും കൂടെ നിൽക്കാതെ ഒറ്റയ്ക്ക് നിന്നുകൊണ്ട് നമുക്കുവേണ്ടി ശബ്ദിക്കുമെന്നും നമുക്കുവേണ്ടി ഒറ്റയ്ക്ക് പൊരുതുമെന്നും ഉറപ്പുള്ള NDA സ്ഥാനാർത്ഥി ശ്രീ കൃഷ്ണകുമാറിനെ ജാതിയും മതവും രാഷ്ട്രീയവും മാറ്റിവെച്ച് ഇക്കുറി പാലക്കാട് നിന്നും കേരള നിയമസഭയിലേക്ക് അയക്കുവാൻ നിങ്ങൾ തീരുമാനമെടുക്കണം.
ശ്രീ കൃഷ്ണകുമാറിനെ താമര അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട്
കാസ സംസ്ഥാന കമ്മിറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക: