ബെയ്റൂട്ട്: ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മധ്യ ബെയ്റൂട്ടില്‍ ഇന്നലെ നടത്തിയ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. സിറിയന്‍ ബാത്ത് പാര്‍ട്ടിയുടെ ലെബനനിലെ റാസ് അല്‍ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഹിസ്ബുള്ളയുടെ മീഡിയ ഓഫീസ് അഫീഫിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
വര്‍ഷങ്ങളോളം ഹിസ്ബുള്ളയുടെ മീഡിയ റിലേഷന്‍സ് വിഭാഗം തലവനായിരുന്നു അഫീഫ്. സപ്തംബര്‍ അവസാനം ഹിസ്ബുള്ള തലവന്‍ ഹസന് നസറുള്ളയുടെ കൊലപാതകത്തിന് ശേഷം സായുധസംഘടനയുടെ പ്രധാനിയായിരുന്നു ഇയാള്‍. വാര്‍ത്താസമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്നതും അഫീഫായിരുന്നു.
ലെബനന്റെ വടക്കന്‍ഭാഗങ്ങളില്‍ ഇസ്രയേല്‍ സൈന്യവും ഹിസ്ബുള്ളയും ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒന്നരമാസമായി ഹിസ്ബുള്ളയ്ക്കെതിരേ ലെബനന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ കരയുദ്ധം നയിക്കുന്ന ഇസ്രയേല്‍ സൈന്യം ഇത്ര ഉള്ളില്‍ കടക്കുന്നത് ആദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: