ന്യൂദല്‍ഹി: എന്താണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നം എന്ന് ചോദിച്ചാല്‍ മോദി സര്‍ക്കാരിനെ താറടിക്കാന്‍ ഇന്ത്യാമുന്നണിയിലെ നേതാക്കള്‍ പറയുന്ന ഉത്തരം ഒന്നേയുള്ളൂ- തൊഴിലില്ലായ്മ.
കഴിഞ്ഞ ദിവസം ഒരു മാധ്യമറിപ്പോര്‍ട്ടര്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജാര്‍ഖണ്ഡില്‍ ഇതേ ചോദ്യം ചോദിച്ചു: യുവാവായ യാസിറിനോടായിരുന്നു ചോദ്യം. എന്താണ് ഇന്ത്യയിലെ പ്രശ്നം? എന്നായിരുന്നു ചോദ്യം.
അപ്പോള്‍ യാസിര്‍ ഇന്ത്യാമുന്നണി നേതാക്കള്‍ പലവുരു ഉരുവിട്ട കാര്യം പറഞ്ഞു;’തൊഴിലില്ലായ്മ’.
മാധ്യമറിപ്പോര്‍ട്ടര്‍: ഏത് ക്ലാസ് വരെ താങ്കള്‍ പഠിച്ചു?
യാസ്സിര്‍: മൂന്നാം ക്ലാസ് വരെ.
മാധ്യമറിപ്പോര്‍ട്ടര്‍: മൂന്നാം ക്ലാസ് വരെ മാത്രമോ? എന്തുകൊണ്ട്?
യാസ്സിര്‍: ഞാന്‍ പറഞ്ഞില്ലേ തൊഴിലില്ലായ്മ ഒരു പ്രശ്നമാണെന്ന്. അതുകൊണ്ട് ഞാന്‍ സ്കൂള്‍ വിട്ടു. പഠിപ്പ് നിര്‍ത്തി.
റിപ്പോര്‍ട്ടര്‍ക്ക് ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ കാരണം മനസ്സിലായി. എങ്ങിനെയുണ്ട്? തൊഴിലില്ലായ്മ അല്ല, വാസ്തവത്തില്‍ നിരക്ഷരത, അതല്ലെങ്കില്‍ തൊഴിലിനുതകുന്ന വിദ്യാഭ്യാസമില്ലായ്മ -അതാണ് പ്രശ്നം. അത് മറച്ചുവെച്ചാണ് മോദി സര്‍ക്കാരിനെ താറടിക്കാന്‍ തൊഴിലില്ലായ്മ എന്ന സ്ഥിരം പല്ലവി ഇന്ത്യാമുന്നണി പാടി നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: