എസ് എസ് രാജമൗലിയുടെ സ്വപ്നമാണ് മഹാഭാരതം സിനിമയാക്കി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുക എന്നത് . അത് അദ്ദേഹം പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുമുണ്ട്. വിശദമായ പഠനവും, തയ്യാറെടുപ്പുകളും ഇതിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു . ഒപ്പം ചിത്രം അഞ്ച് ഭാഗങ്ങളായി നിർമ്മിക്കുമെന്നും ഷൂട്ടിംഗ് ആരംഭിക്കാൻ 5 വർഷമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനെ നായകനാക്കിയുള്ള സിനിമയുടെ പണിപ്പുരയിലാണ് അദ്ദേഹം. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. ആക്ഷൻ നിറഞ്ഞ ഒരു വന സാഹസികതയാണ് ഈ സിനിമയെന്നും വിദേശ രാജ്യങ്ങളിൽ ആകും ഇതിന്റെ ചിത്രീകരണമെന്നുമാണ് റിപ്പോർട്ട്.
അതേസമയം ചിത്രത്തെ കുറിച്ച് മറ്റൊരു അപ്ഡേറ്റ് കൂടി പുറത്ത് വന്നിരിക്കുകയാണ്. കഥയ്ക്ക് രാമായണവുമായി ബന്ധമുണ്ടെന്നും , മഹേഷ് ബാബു ചിത്രത്തിൽ ശ്രീരാമന്റെ വേഷം അവതരിപ്പിമെന്നുമാണ് തെലുങ്ക് മാദ്ധ്യമങ്ങൾ പറയുന്നത്. ചിത്രത്തിന്റെ ഒരു ഭാഗം വാരണാസി പശ്ചാത്തലത്തിൽ ചിത്രീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു . ഹൈദരാബാദിൽ വാരാണസിയുടെ സെറ്റ് നിർമ്മിക്കുകയാണ് അണിയറ ടീം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി അവസാനവാരം ആരംഭിക്കും. കെ എൽ നാരായണയാണ് നിർമ്മാണം, എം എം കീരവാണിയാണ് സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: