ഹരിദ്വാര്‍: ഭാരത സംസ്‌കാരത്തിന്റെ പുനര്‍ജാഗരണത്തിന് ജീവിതം സമര്‍പ്പിച്ച സ്വാമി രാമതീര്‍ത്ഥന്റെ ജീവിതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. സ്വാമി രാമതീര്‍ത്ഥന്റെ 150-ാം ജന്മദിനത്തിന്റെ ഭാഗമായി ഹരിദ്വാറില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ ആദ്ധ്യാത്മിക നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ സ്വാമി വിവേകാനന്ദനെ മാതൃകയാക്കിയാണ് സ്വാമി രാമതീര്‍ത്ഥന്‍ നവജാഗരണം നടത്തിയത്. വിദേശരാജ്യങ്ങളില്‍ സനാതന ധര്‍മ്മത്തിന്റെ മഹത്വം ഉദ്‌ഘോഷിച്ചു നടത്തിയ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ഗവേഷണ പ്രാധാന്യമുള്ളതാണ്. അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് വെളിച്ചം പകര്‍ന്ന ദാര്‍ശനികനാണ് സ്വാമി രാമ തീര്‍ത്ഥനെന്ന് കുമ്മനം പറഞ്ഞു. സ്വതപ്രകാശ് ആശ്രമ മഠാധിപതി മഹാമണ്ഡലേശ്വര്‍ ആത്മാനന്ദപുരി സമ്മേളനം ഉദ്ഘാടനം
ചെയ്തു.
സ്വാമി രാമ തീര്‍ത്ഥന്റെ പ്രപൗത്രന്‍ ഹേമന്ത് ഗോസ്വാമി, മധ്യപ്രദേശ് ഗാര്‍ഡര്‍വാറ ആശ്രമം മഠാധിപതി സ്വാമി വിഷ്ണുദാസ്, ഹരിദ്വാര്‍ കൗണ്‍സിലര്‍ അനില്‍ മിശ്ര, ഉമാപുരി, ശ്രദ്ധപുരി, ഹരിദ്വാര്‍ ശ്രീനാരായണ ഗുരു ആശ്രമാധ്യക്ഷന്‍ സ്വാമി സര്‍വേശ്വരാനന്ദ, സ്വാമി രാമതീര്‍ത്ഥ വിജ്ഞാന്‍ ട്രസ്റ്റ്‌ചെയര്‍മാന്‍ പ്രതാപന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചലച്ചിത്ര കലാസംവിധായകന്‍ എസ്. രാധാകൃഷ്ണന്‍ വരച്ച സ്വാമി രാമതീര്‍ത്ഥന്റെ ഛായാചിത്രം ചടങ്ങില്‍ പ്രകാശിപ്പിച്ചു. ജടായുപ്പാറ നിര്‍മാണ പദ്ധതി രൂപരേഖ സ്വാമി വിഷ്ണുദാസ് ഏറ്റുവാങ്ങി. സ്വാമി രാമതീര്‍ത്ഥ വിജ്ഞാന്‍ ട്രസ്റ്റ് ട്രസ്റ്റി പ്രകാശ് കുമാര്‍ സ്വാഗതവും പി.പി സാനു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: