ന്യൂദല്‍ഹി :സെമികണ്ടക്ടര്‍ നിര്‍മ്മാണ രംഗത്ത് 2026ഓടെ ഇന്ത്യ ഏകദേശം പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. സെമി കണ്ടക്ടര്‍ മേഖലയില്‍ ചിപ് നിര്‍മ്മാണത്തിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ക്ക് ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിട കോര്‍പറേറ്റുകളുടെ പിന്തുണയുമുണ്ട്.
തൊഴില്‍ ഡിമാന്‍റ് വ്യത്യസ്തമേഖലകളിലാണ് സൃഷ്ടിക്കപ്പെടുക. ചിപ് സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ രംഗത്തായിരിക്കും മൂന്ന് ലക്ഷം തൊഴില്‍ സൃഷ്ടിക്കപ്പെടുക. എടിഎംപി (അസംബ്ലി, ടെസ്റ്റിങ്ങ്, മാര്‍ക്കിങ്ങ്, പാക്കേജിംഗ് ) രംഗത്ത് രണ്ട് ലക്ഷം പേര്‍ക്കും തൊഴില്‍ നല്‍കും.
ചിപ് ഡിസൈന്‍, സോഫ്റ്റ് വെയര്‍ ഡെവലപ് മെന്‍റ്, സിസ്റ്റം സര്‍ക്യൂട്ട്സ്, മാനുഫാക്ചറിംഗ്, സപ്ലൈ മാനേജ്മെന്‍റ് എന്നീ മേഖലകളില്‍ ആയിരിക്കും ബാക്കിയുള്ള അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. ടാലന്‍റ് സൊലൂഷന്‍സ് കമ്പനിയായ എന്‍എല്‍ബിയുടേതാണ് ഈ പഠനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: