കോഴിക്കോട് : വയനാട് ജില്ലയില്‍ വഖഫ് ബോര്‍ഡ് 1015 കുടുംബങ്ങള്‍ക്ക് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായി ബിജെപി നേതാവ് എം.ടി. രമേശ്. വയനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും തങ്ങള്‍ക്ക് ഭൂമിയുണ്ടെന്നാണ് വഖഫ് ബോര്‍ഡിന്റെ അവകാശവാദമെന്നും എം.ടി. രമേശ് ആരോപിച്ചു. വഖഫ് പ്രശ്നത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ്,.
വഖഫിന്റെ വെബ് സൈറ്റില്‍ തന്നെ ഇക്കാര്യം പറയുന്നുണ്ടെന്നും എം.ടി. രമേശ് പറഞ്ഞു. ഇത് അനധികൃത്വും മനുഷ്യത്വരഹിതവുമാണെന്നും എം.ടി. രമേശ് പറഞ്ഞു.
ഇതിനെതിരെ സമരം ആസൂത്രണം ചെയ്തിട്ടുണ്ട്. വഖഫ് ബോര്‍ഡിന്റെ അനധികൃതമായ അവകാശവാദം സമ്മതിച്ചുകൊടുക്കാന്‍ കഴിയില്ല. പാവപ്പെട്ടവരുടെ ഭൂമി തട്ടിപ്പറിക്കാന്‍ വഖഫിനെ അനുവദിക്കുന്ന പ്രശ്നമില്ലെന്നും എം.ടി. രമേശ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: